Making Tasty Chick pea Curry : രാവിലെ ബ്രേക്ക് ഫാസ്റ്റിനും ഉച്ചയ്ക്ക് ചോറിന്റെ കൂടെയും കഴിക്കാൻ രുചികരമായിട്ടുള്ള വെള്ള കടല മസാല കറി ഇതുപോലെ തയ്യാറാക്കുക. ഇതിനായി ആദ്യം തന്നെ വെള്ളക്കടല വെള്ളത്തിൽ കുതിർത്ത് വയ്ക്കേണ്ടതാണ് അതിനുശേഷം ഒരു കുക്കർ എടുക്കുക.
അതിലേക്ക് കുതിർത്ത് വെച്ചിരിക്കുന്ന കടല ചേർത്തു കൊടുക്കുക. ശേഷം 10 ചുവന്നുള്ളി ഒരു വായനയില്ല ആവശ്യത്തിന് ഉപ്പ് വെള്ളം എന്നിവ ചേർത്ത് അടച്ചുവെച്ച് വേവിക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് അഞ്ചു ചുവന്നുള്ളി ഒരു ടീസ്പൂൺ കുരുമുളക് എന്നിവ ചേർത്ത് ചൂടാക്കുക.
നന്നായി ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ പെരുംജീരകപ്പൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് ചൂടാക്കുക. ഇതെല്ലാം മിക്സിയുടെ ജാറിൽ ഇട്ട് വെള്ളമൊഴിച്ച് അരച്ചെടുക്കുക. അതേ പാനിലേക്ക് കുറച്ചുകൂടി വെളിച്ചെണ്ണ ഒഴിച്ച് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക .
ശേഷം രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും മൂന്ന് പച്ചമുളകും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചൂടാക്കി വേവിച്ച് വച്ചിരിക്കുന്ന കടല ചേർത്തു കൊടുക്കുക. അരച്ചുവെച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ തിളപ്പിക്കാൻ വയ്ക്കുക. നന്നായി കുറുകി പാക.മാകുമ്പോൾ പകർത്തി വയ്ക്കാം. ഇനി എല്ലാവരും കടലക്കറി ഇതുപോലെ തയ്യാറാക്കി നോക്കൂ.
One thought on “കടലക്കറി ടേസ്റ്റിയായി കഴിക്കാൻ സീക്രട്ട് ചേരുവ ഇതു കൂടി ചേർത്തു കൊടുത്തു. | Making Tasty Chick pea Curry”