Making Soya Masala Gravy : സോയ ചങ്ക്സ് എല്ലാവർക്കും തന്നെ ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു കിടിലൻ വിഭവമാക്കി എടുക്കാം. ബീഫ് റോസ്റ്റ് എത്രത്തോളം നിങ്ങൾക്ക് ഇഷ്ടമാണോ അതേ രുചിയിൽ നമുക്ക് സോയ തയ്യാറാക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് സോയ ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക് ഇട്ടു തിളപ്പിക്കുക .
വേവുന്നതിന് ആവശ്യമായിട്ടുള്ള ഉപ്പും ചേർത്തു കൊടുക്കേണ്ടതാണ്. നല്ലതുപോലെ വെന്തു വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി മൂന്നുപ്രാവശ്യമെങ്കിലും കൈകൊണ്ട് പിഴിഞ്ഞ് വൃത്തിയാക്കി എടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് മൂന്ന് ഏലക്കായ മൂന്ന് ഗ്രാമ്പൂ മൂന്ന് ചെറിയ കഷണം കറുവപ്പട്ട എന്നിവ ചേർത്ത് ചൂടാക്കുക.
അതിലേക്ക് അര ടീസ്പൂൺ ജീരകം ഒരു ടീസ്പൂൺ പെരുംജീരകം ഒരു ടീസ്പൂൺ കുരുമുളക് അഞ്ചു വറ്റൽ മുളക് കാൽ കപ്പ് തേങ്ങ ചിരകിയത് എല്ലാം ചേർത്ത് നന്നായി ചൂടാക്കുക. മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ച് എടുക്കുക. പാനിലേക്ക് കുറച്ചു വെളിച്ചെണ്ണ ചേർത്ത് ഒരു സവാള ചെറുതായി അരിഞ്ഞത് ഇട്ട് വളർത്തിയെടുക്കുക.
വരുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും രണ്ട് ടീസ്പൂൺ ടൊമാറ്റോ സോസും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക തിളച്ചു വരുമ്പോൾ സോയ ചങ്ക്സ് ചേർത്തു കൊടുക്കുക പൊടിച്ചു വച്ചിരിക്കുന്ന മസാലയും ചേർത്തു കൊടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അടച്ചുവെച്ച് ഒരു 10 മിനിറ്റ് വേവിക്കുക. ശേഷം കുറച്ചു മല്ലിയില ചേർത്ത് പകർത്തി വയ്ക്കാം. സോയാ റോസ്റ്റ് നിങ്ങളും തയ്യാറാക്കി നോക്കൂ.