Making Soft Dosa Batter : രാവിലെ ബ്രേക്ക് ഫാസ്റ്റിനെ ഇഡലി ദോശ അപ്പം എന്നിവയെല്ലാം കഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ എന്നാൽ എന്ത് ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കിയാലും നല്ല ടേസ്റ്റിയും സോഫ്റ്റ് ആണെങ്കിൽ മാത്രമേ കഴിക്കാനും രുചി ഉണ്ടാവുകയുള്ളൂ. എന്നിവരെ പറയാൻ പോകുന്നത് വളരെ സോഫ്റ്റ് ആയിട്ടുള്ള തേനീച്ചക്കൂട് പോലെ നല്ല പൊന്തി വരുന്ന തരത്തിലുള്ള അപ്പത്തിന്റെ മാവ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നാണ്. ഇതിനായി ആദ്യം തന്നെ ഒരു കപ്പ് പച്ചരി വെള്ളമൊഴിച്ച് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക.
ശേഷം അതിലേക്ക് കുറച്ചു വെള്ളം ചേർത്ത് കുറഞ്ഞത് മൂന്നു മണിക്കൂർ നേരത്തേക്ക് എങ്കിലും അടച്ച് മാറ്റിവയ്ക്കുക. അടുത്തതായി ഒന്നര കപ്പ് തേങ്ങ വെള്ളം എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കി യോജിപ്പിച്ച് എട്ടുമണിക്കൂർ നേരത്തേക്ക് പുറത്തു വയ്ക്കുക. അടുത്തതായി അരി കുതിർന്നു കഴിയുമ്പോൾ ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കുക അതിലേക്ക് അരക്കപ്പ് തേങ്ങയും അരക്കപ്പ് ചോറ് ചേർത്ത് കൊടുക്കുക.
ശേഷം മാറ്റിവെച്ചിരിക്കുന്ന പുളിച്ച തേങ്ങാവെള്ളം അരക്കപ്പ് ചേർത്ത് കൊടുക്കുക അതിലേക്ക് മുക്കാൽ കപ്പ് സാധാരണ വെള്ളം കൂടി ചേർത്ത് നല്ലതുപോലെ അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. കുറഞ്ഞത് അഞ്ചുമണിക്കൂർ നേരത്തേക്ക് അടച്ച് മാറ്റിവയ്ക്കുക. അപ്പോഴേക്കും മാവ് നല്ലതുപോലെ പൊന്തി വന്നിരിക്കുന്നത് കാണാം.
അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. വീണ്ടും ഒരു അഞ്ചുമിനിറ്റ് മാറ്റിവെച്ചതിനുശേഷം ഉണ്ടാക്കിയും തുടങ്ങാവുന്നതാണ്. ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് മാവ് ഒഴിച്ചു കൊടുക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക. അതുകഴിഞ്ഞ് പകർത്തി വയ്ക്കാവുന്നതാണ്. അപ്പം ഇനി എല്ലാവരും ഇതുപോലെ തയ്യാറാക്കു.
3 thoughts on “രാവിലെ ബ്രേക്ക് ഫാസ്റ്റിന് നല്ല സോഫ്റ്റ് അപ്പം കഴിക്കാൻ മാവ് ഇതുപോലെ തയ്യാറാക്കു. ഇന്ന് തന്നെ തയ്യാറാക്കു. | Making Soft Dosa Batter”