Making Paripp Curry In Easy Way : നമ്മൾ മലയാളികൾക്ക് പെട്ടെന്നൊരു കറി തയ്യാറാക്കണമെന്നുണ്ടെങ്കിൽ നമ്മൾ ആദ്യം തയ്യാറാക്കുന്നത് പരിപ്പുകറി ആയിരിക്കും കാരണം ഇത് ബ്രേക്ഫാസ്റ്റിന്റെ കൂടെയും ആ ചോറിന്റെ കൂടെയും രാത്രി ചപ്പാത്തിയുടെ കൂടെയും എല്ലാം നല്ലൊരു കോമ്പിനേഷൻ ആണ്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പരിപ്പും കാൽ കപ്പ് ചെറുപയർ പരിപ്പും ചേർത്തു കൊടുക്കുക.
ശേഷം നല്ലതുപോലെ കഴുകി വൃത്തിയാക്കുക. ശേഷം ഒരു കുക്കർ എടുക്കുക അതിലേക്ക് പരിപ്പ് ചേർത്തു കൊടുക്കുക ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക രണ്ട് പച്ചമുളക് രണ്ട് വലിയ വെളുത്തുള്ളി ആവശ്യത്തിന് വെള്ളം അര ടീസ്പൂൺ ഉപ്പ് അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിച്ച് കുക്കർ അടച്ചു വയ്ക്കുക.
നല്ലതുപോലെ വെന്തു വന്നതിനു ശേഷം കുക്കർ തുറന്ന് ഒരു തവി ഉപയോഗിച്ചുകൊണ്ട് പരിപ്പും തക്കാളിയും പച്ചമുളകും വെളുത്തുള്ളിയും നല്ലതുപോലെ ഉടച്ചു കൊടുക്കുക. അതിനുശേഷം കുക്കർ പകർത്തി വയ്ക്കാവുന്നതാണ് അടുത്തതായി ഒരു ചെറിയ പാൻ ചൂടാക്കി അതിലേക്ക് 2 ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക.
ശേഷം അര ടീസ്പൂൺ കടുകും മൂന്നു വെളുത്തുള്ളി ചെറുതായി അരിഞ്ഞതും 5 ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അര ടീസ്പൂൺ ജീരകം മൂന്നു വറ്റൽ മുളക് കറിവേപ്പില ഒരു നുള്ള് കായപ്പൊടി എന്നിവ ചേർത്ത് ചൂടാക്കിയ ശേഷം കറിയിലേക്ക് ഒഴിച്ച് കൊടുക്കുക. ഇത്ര മാത്രമേയുള്ളൂ രുചികരമായ പരിപ്പ് കറി തയ്യാറാർ. പരിപ്പുകറി ഇനി ഇതുപോലെ ഉണ്ടാക്കൂ.