വെറും ഒരേയൊരു ചിരട്ട മാത്രം മതി പെർഫെക്റ്റ് ആയി വട തയ്യാറാക്കാം. ഉഴുന്നുവട ഷേപ്പ് ആയില്ല എന്ന് ഇനി ആരും തന്നെ പറയില്ല.

വെറും ഒരേയൊരു ചിരട്ട മാത്രം മതി പെർഫെക്റ്റ് ആയി വട തയ്യാറാക്കാം. ഉഴുന്നുവട ഷേപ്പ് ആയില്ല എന്ന് ഇനി ആരും തന്നെ പറയില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ആവശ്യമുള്ള അളവിൽ ഉഴുന്ന് വെള്ളം ഒഴിച്ച് കുതിർക്കാനായി മാറ്റിവയ്ക്കുക. നല്ലതുപോലെ കുതിർന്നു വരുമ്പോൾ ഉഴുന്ന് വെള്ളം ചേർക്കാതെ മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ശേഷം അത് ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക

. അതിനുശേഷം ഒരു ടീസ്പൂൺ വറുത്ത അരിപ്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക നല്ലതുപോലെ മിക്സ് ചെയ്യേണ്ടതാണ് അതിനുശേഷം ഒരു സവാള ചെറുതായി അരിഞ്ഞതും മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞത് അര ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം വീട്ടിലുള്ള ഒരു ചിരട്ട എടുക്കുക. ചിരട്ട നല്ലതുപോലെ തന്നെ വൃത്തിയാക്കി വയ്ക്കേണ്ടതാണ്.

അതിനുശേഷം ചിരട്ട തിരിച്ചുപിടിച്ച് അതിന്റെ മൂക്ക് വരുന്ന ഭാഗത്ത് കുറച്ചു വെളിച്ചെണ്ണ തേച്ച് കൊടുക്കുക അതിനുശേഷം തയ്യാറാക്കിയ മാവിൽ നിന്നും ഒരു ചെറിയ ഉരുള കയ്യിൽ ഉരുട്ടിയെടുത്ത് ചിരട്ടയുടെ മുകളിൽ വച്ച് പരത്തി ചെറിയ ഹോൾ ഇട്ടു കൊടുക്കുക. അതിനുശേഷം ചൂടായ എണ്ണയിലേക്ക് കമഴ്ത്തുക. വെളിച്ചെണ്ണ തേച്ചത് കൊണ്ട് തന്നെ പെട്ടെന്ന് എണ്ണയിലേക്ക് വീഴുന്നതായിരിക്കും.

ഇതേ രീതിയിൽ തന്നെ എല്ലാ വടയും തയ്യാറാക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ മാത്രം പകർത്തുക. നിങ്ങൾ ആദ്യമായി വട ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണെങ്കിൽ ഈ ടിപ്പ് വളരെ ഉപകാരപ്രദമായിരിക്കും സാധാരണ കയ്യിൽ ഉണ്ടാക്കുകയാണല്ലോ ചെയ്യാറുള്ളത് കയ്യിൽ വെച്ച് ഷേപ്പ് ആക്കി എണ്ണയിലേക്ക് ഇടാൻ പേടിയുള്ളവർക്കെല്ലാം തന്നെ ഇത് വളരെ ഉപകാരപ്രദമായിരിക്കും. ഇങ്ങനെ തയ്യാറാക്കിയാൽ എണ്ണ തെറിക്കും എന്ന പേടി വേണ്ട. കൂടുതൽ ടിപ്പുകൾ അറിയണമെങ്കിൽ വീഡിയോ കാണുക. Credit : Prarthana’ s world

Leave a Reply

Your email address will not be published. Required fields are marked *