Making Of Tasty Potato Masala Gravy Curry : ഉരുളൻ കിഴങ്ങ് കൊണ്ട് തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ മസാലക്കറിയുടെ റെസിപ്പി പരിചയപ്പെടാം. ഇതിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ്. ഇത് ഉണ്ടാക്കിയെടുക്കുന്നതിനായി മൂന്ന് വലിയ ഉരുളൻ കിഴങ്ങ് മീഡിയം വലുപ്പത്തിലുള്ള കഷ്ണങ്ങളാക്കി വയ്ക്കുക ശേഷം. ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഈ ഉരുളൻ കിഴങ്ങ് അതിലേക്ക് ഇട്ട് ചെറുതായി റോസ്റ്റ് ചെയ്ത് എടുക്കുക ശേഷം കോരി മാറ്റുക.
അതെ എണ്ണയിലേക്ക് നാല് വറ്റൽമുളകും രണ്ട് സവാള ചെറുതായി അരിഞ്ഞതും 9 വെളുത്തുള്ളിയും ഇഞ്ചി ചെറിയ കഷണം അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അമ്പാടി വരുമ്പോൾ അതിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. തക്കാളിയും വാടി വരുമ്പോൾ അതൊരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് നന്നായി അരച്ചെടുക്കുക. അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ശേഷം ഒരു ടീസ്പൂൺ പെരുംജീരകം ചേർത്തു കൊടുക്കുക.
മൂന്ന് ഏലക്കായ രണ്ട് വായനയില ഒരു കറുവപ്പട്ട ചേർത്ത് കൊടുക്കുക അര ടീസ്പൂൺ കുരുമുളക് ചേർക്കുക. ഇതെല്ലാം ചൂടായി വരുന്ന സമയത്ത് അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുക്കുക. അത് നല്ലതുപോലെ ചൂടായി വരുമ്പോൾ എരിവിന് ആവശ്യമായിട്ടുള്ള മുളകുപൊടി ചേർത്ത് കൊടുക്കുന്നത് അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക. ഒരു ടീസ്പൂൺ ചിക്കൻ മസാല ചേർത്ത് കൊടുക്കുക.
അര ടീസ്പൂൺ ജീരകപ്പൊടി ചേർത്ത് കൊടുക്കുക ശേഷം പൊടിയുടെ പച്ചമണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക. അതുകഴിഞ്ഞ് ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി കുറുക്കി എടുക്കുക. രണ്ട് ടീസ്പൂൺ തൈരും ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഉരുളൻ കിഴങ്ങ് ചേർത്ത് അടച്ചുവെച്ചു വേവിക്കുക. കറി നല്ലതുപോലെ കുറുകി എണ്ണയെല്ലാം തെളിഞ്ഞു വരുന്ന പരുവം ആകുമ്പോൾ അതിലേക്ക് കുറച്ച് മല്ലിയില ചേർത്ത് പകർത്തി വയ്ക്കാം. ഇതുപോലെ നിങ്ങളും തയ്യാറാക്കൂ.