Making Of Tasty Onion Rice : സവാളയും ഉപയോഗിച്ചുകൊണ്ട് വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ചോറ് തയ്യാറാക്കിയാലോ എന്നും ഒരുപോലെയല്ലേ ചോറ് കഴിക്കുന്നത് ഇനി വ്യത്യസ്തമായി കഴിക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുക്കുക.
ശേഷം അര ടീസ്പൂൺ പെരുംജീരകം മൂന്ന് ഏലക്കായ മൂന്ന് ഗ്രാമ്പു ഒരു കറുവപ്പട്ട എന്നിവ ചേർത്ത് കൊടുക്കുക ചൂടായി വരുമ്പോൾ നാലു വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർക്കുക ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. സവാള നല്ലതുപോലെ വഴറ്റിയെടുക്കുക.
വഴന്നു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. പൊടിയുടെ പച്ചമണം എല്ലാം മാറിവരുന്ന സമയത്ത് അതിലേക്ക് വളരെ കുറച്ചു മാത്രം വെള്ളം ചേർത്ത് വഴറ്റിയെടുക്കുക .
ശേഷം വേവിച്ചുവച്ചിരിക്കുന്ന ഒരു കപ്പ് ചോറ് അതിലേക്ക് ഇട്ടു കൊടുക്കുക. ഏത് ടൈപ്പ് ചോറു വേണമെങ്കിലും നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ശേഷം വളരെ ശ്രദ്ധിച്ച് ഇളക്കി യോജിപ്പിക്കുക ഒരുപാട് ഇളക്കി ചോറ് ഉടക്കാതിരിക്കുക.ശേഷം കുറച്ച് മല്ലിയിലയും ഒരു ടീസ്പൂൺ ചെറുനാരങ്ങാനീരും ചേർത്ത് ഇളക്കി പകർത്തി വയ്ക്കാവുന്നതാണ്. ടേസ്റ്റി ആയിട്ടുള്ള ചോറ് ഇതുപോലെ തയ്യാറാക്കു.
2 thoughts on “ഒരു കപ്പ് ചോറും ഒരു സവാളയും ഉണ്ടെങ്കിൽ ഇനി എല്ലാവർക്കും ലഞ്ച് ഗംഭീരം ആക്കാം. | Making Of Tasty Onion Rice”