ഇന്നത്തെ സ്പെഷ്യൽ കറി ഇതു തന്നെ മതി. സവാളയും വെളുത്തുള്ളിയും കൊണ്ട് ഇതുപോലെ തയ്യാറാക്കു. | Making Of Tasty Onion Garlic Curry

Making Of Tasty Onion Garlic Curry : കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാൻ പറ്റിയ ഒരു അടിപൊളി കറിയുടെ റെസിപ്പി ആണ് പറയാൻ പോകുന്നത്. ഇത് രാവിലെ ബ്രേക്ക്ഫാസ്റ്റ് കൂടെയും ഉച്ചയ്ക്ക് ചോറിന്റെ കൂടെയും വളരെ നല്ല കോമ്പിനേഷൻ ആയിരിക്കും. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ഒരു പാൻ ചൂടാക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക.

ശേഷം രണ്ട് ടീസ്പൂൺ ഉഴുന്ന് ചേർത്തുകൊടുക്കുക.അത് നല്ലതുപോലെ ചൂടായി വരുമ്പോൾ 20 ചുവന്നുള്ളി ചേർത്ത് കൊടുക്കുക അതുപോലെ 20 വെളുത്തുള്ളി ചേർത്ത് കൊടുക്കുക ഇതും നല്ലതുപോലെ വഴറ്റിയെടുക്കുക. നന്നായി വഴന്നു വരുമ്പോൾ 9 വറ്റൽമുളക് ചേർത്തു കൊടുക്കുക വീണ്ടും ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു ചെറിയ കഷണം വാളൻ പുളി ചേർത്തു കൊടുക്കുക.

അതുപോലെ തന്നെ ഒരു ചെറിയ കഷ്ണം ശർക്കര ചേർത്തു കൊടുക്കുക.ശർക്കര ചേർക്കുകയാണെങ്കിൽ വളരെ നല്ല ടേസ്റ്റ് ആയിരിക്കും. ഇത് നല്ലതുപോലെ ഇളക്കി ശർക്കര അലിഞ്ഞു വരുമ്പോൾ മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക.ഒരു നുള്ള് കായപ്പൊടി ചേർത്ത് കൊടുക്കുക ആവശ്യത്തിനു ഉപ്പ് ചേർത്ത് കൊടുക്കുക ഇളക്കി യോജിപ്പിക്കുക.

ശേഷം അതെല്ലാം കൂടി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. അതേ പാനിലേക്ക് കുറച്ചുകൂടി വെളിച്ചെണ്ണ ഒഴിച്ച് അര ടീസ്പൂൺ കടയിൽ ചേർത്ത് പൊട്ടിക്കുക നാല് വെളുത്തുള്ളി ചേർത്ത് കൊടുക്കുക ശേഷം കറിവേപ്പിലയും അരച്ചു വച്ചിരിക്കുന്നതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചെറുതായി നിറം മാറി വരുമ്പോൾ പകർത്തി വയ്ക്കാം. ഇതുപോലെ നിങ്ങളും തയ്യാറാക്കൂ.

Leave a Reply

Your email address will not be published. Required fields are marked *