ഓണം സ്പെഷ്യൽ ആക്കാൻ ഇതാ ഉഴുന്നു കൊണ്ടുള്ള വട കൂട്ടുകറി. ഇതുപോലെ തയ്യാറാക്കി നോക്കൂ. | Making Of Tasty Onam Recipe

Making Of Tasty Onam Recipe : ഓണത്തിന് സദ്യക്ക് വിളമ്പാൻ വളരെയധികം രചകമായിട്ടുള്ള ഒരു കൂട്ടുകറി തയ്യാറാക്കാം. ഇതുപോലെ നിങ്ങളും തയ്യാറാക്കൂ. ഇത് ഉണ്ടാക്കിയെടുക്കുന്നതിനായി ആദ്യം ഒരു കപ്പ് ഉഴുന്ന് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ശേഷം അത് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് ഒരു ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും 3 ടീസ്പൂൺ വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക .

ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. തയ്യാറാക്കിയ മാവ് ഒരു ചെറിയ സ്കൂളിൽ എടുത്ത് ചൂടായ എണ്ണയിലേക്ക് ഇട്ട് ചെറിയ വടകൾ തയ്യാറാക്കി കോരി മാറ്റുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾരണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർക്കുക .

ഒരു ഉരുളൻ കിഴങ്ങ് ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ ഗരം മസാല എന്നിവയെല്ലാം ചേർത്ത് ഇളക്കി യോജിപ്പിക്കുക. പൊടിയുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് രണ്ട് കപ്പ് തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കുക.

രണ്ടാം പാൽ ചേർത്താൽ മതി അതിലേക്ക് ആവശ്യത്തിന് ഉപ്പും മൂന്നു പച്ചമുളക് ചെറുതായി അരിഞ്ഞതും കുറച്ച് കറിവേപ്പിലയും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. നല്ലതുപോലെ കുറുകി എണ്ണയെല്ലാം തെളിഞ്ഞു വരുമ്പോൾ അതിലേക്ക് വട ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം മുക്കാൽ കപ്പ് ഒന്നാം പാല് കട്ടിയുള്ളത് ചേർത്ത് ചെറുതായി ഇളക്കി ഉടനെ പകർത്തി വയ്ക്കുക. ഇതിലേക്ക് കടുക് വറ്റൽമുളകും കുറച്ചു കറിവേപ്പിലയും താളിച്ച് ഒഴിക്കുക.

Leave a Reply

Your email address will not be published. Required fields are marked *