Making Of Tasty Okra Masala Roast Recipe : വെണ്ടയ്ക്ക ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ രീതിയിൽ ഒരു മസാല റോസ്റ്റ് നമുക്ക് തയ്യാറാക്കി നോക്കിയാലോ. വെണ്ടയ്ക്ക കഴിക്കാൻ മടി കാണിക്കുന്നവർ എല്ലാം ഇനി എത്ര വേണമെങ്കിലും കഴിച്ച് പോകും. ഇത് തയ്യാറാക്കുന്നതിന് ആദ്യം തന്നെ വെണ്ടയ്ക്ക മീഡിയം വലുപ്പത്തിൽ അരിയുക അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾവെണ്ടയ്ക്ക അതിലേക്ക് ഇട്ടു കൊടുക്കുക .
അതോടൊപ്പം തന്നെ ഒരു സവാള വലുപ്പത്തിൽ മുറിച്ചതിനുശേഷം അതിന്റെ അല്ലികൾ എല്ലാം തന്നെ അടർത്തിയെടുത്ത് അതും ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക രണ്ടും വാടി വരുമ്പോൾ പകർത്തി വയ്ക്കാം. അടുത്തതായി അതേ പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം അര ടീസ്പൂൺ ജീരകം ചേർത്തു കൊടുക്കുക ഒരു നുള്ള് കായപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക്കാറ് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക .
മൂന്ന് പച്ചമുളക് ചേർത്തു കൊടുക്കുക ശേഷം ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക സവാള നല്ലതുപോലെ വഴന്നു വരുമ്പോൾ ഒരു തക്കാളി മിക്സിയിൽ നന്നായി അരച്ചെടുത്തത് ചേർത്തുകൊടുക്കുക. തക്കാളി നല്ലതുപോലെ വെന്തു വരുന്ന സമയത്ത് എരുവിന് ആവശ്യമായ മുളകുപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് പൊടിയുടെ പച്ചമണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക.
ശേഷം ഒരു കപ്പ് വെള്ളം കൂടി നല്ലതുപോലെ തിളപ്പിക്കുക നന്നായി തിളച്ചു വരുമ്പോൾ സവാളയും വെണ്ടക്കയം ചേർത്തു കൊടുക്കുക ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക ഇത് ഒരു 15 മിനിറ്റ് എങ്കിലും നന്നായി തന്നെവേവിക്കേണ്ടതാണ് അപ്പോൾ മസാല നന്നായി കുറുകി വരുന്നതായിരിക്കും. ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം പകർത്തി വയ്ക്കുക.