Making Of Tasty Meal Maker Curry : എല്ലാവർക്കും ഇഷ്ടപ്പെടുന്ന നോൺവെജ് രുചിയിൽ അടിപൊളി സോയ മസാല തയ്യാറാക്കിയാലോ. ഇതുപോലെ നിങ്ങൾ കഴിച്ചു കാണില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ആവശ്യമുള്ള സോയ എടുത്ത് വെള്ളത്തിൽ നല്ലതുപോലെ വേവിച്ചെടുക്കുക നല്ലതുപോലെ വെന്തു കഴിയുമ്പോൾ രണ്ടുപ്രാവശ്യം തണുത്ത വെള്ളത്തിൽ കഴുകി പിഴിഞ്ഞെടുക്കുക.
ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് ഏലക്കായ മൂന്നു ഗ്രാമ്പു ഒരു കറുവപ്പട്ട ചേർത്ത് ചൂടാക്കുക അതിലേക്ക് അഞ്ചു വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഒരു ചെറിയ കഷണം ഇഞ്ചി അരിഞ്ഞതും ചേർത്ത് കൊടുക്കുക. അടുത്തതായി രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി എടുക്കുക.
സവാള വഴന്നു വരുമ്പോൾ രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. തക്കാളി വഴന്നു വരുമ്പോൾ ഒന്നര ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ പെരുംജീരകപ്പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക.
ശേഷം അതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക ചൂടായി വരുമ്പോൾ അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന സോയ ചേർത്ത് കൊടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് അര ഗ്ലാസ് വെള്ളം കൂടി ചേർത്ത് നന്നായി ചൂടാക്കി എടുക്കുക. നല്ലതുപോലെ കുറുകി ഭാഗമാകുമ്പോൾ രണ്ട് ടീസ്പൂൺ ടൊമാറ്റോ സോസും കുറച്ച് കറിവേപ്പിലയും ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് ഇളക്കി യോജിപ്പിച്ച് പകർത്തി വയ്ക്കാം.