ഉരുളൻ കിഴങ്ങ് ഇങ്ങനെയും കറിവെച്ച് കഴിക്കാം. ഇതിന്റെ രുചി ഒരിക്കല്‍ കഴിച്ചാൽ പിന്നെ മറക്കില്ല. | Making Of Tasty Masala Potato Curry

Making Of Tasty Masala Potato Curry : വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു ഉരുളൻ കിഴങ്ങ് കറിയുടെ റെസിപ്പിയാണ് പറയാൻ പോകുന്നത്. ഇത് രാവിലെ ബ്രേക്ക് ഫാസ്റ്റിന്റെ കൂടെ കഴിക്കാനുള്ള കറി ആ ഇഷ്ടം അല്ലെങ്കിലും ഉച്ചയ്ക്ക് ചോറിന്റെ കൂടെയും നിങ്ങൾക്ക് കഴിക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് ഏലക്കായ രണ്ട് ഗ്രാമ്പൂ ഒരു കറുവപ്പട്ട എന്നിവ ചേർത്ത് ചൂടാക്കുക ശേഷം അര ടീസ്പൂൺ ജീരകം ചേർത്തു കൊടുക്കുക. അതോടൊപ്പം രണ്ട് നുള്ള് കായപ്പൊടി ചേർത്ത് കൊടുക്കുക ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റി എടുക്കുക.

സവാള വഴന്നു വരുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ ഗരം മസാല എന്നിവയെല്ലാം ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. പൊടിയുടെ പച്ചമണം മാറി വരുമ്പോൾ ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക.

ശേഷം ഉപ്പ് ചേർത്ത് കൊടുക്കുക. തിളച്ചു വരുമ്പോൾ അതിലേക്ക് മൂന്ന് ഉരുളൻകിഴങ്ങ് പുഴുങ്ങി ചെറുതായി ഉടച്ചെടുത്തത് ചേർത്തു കൊടുക്കുക. ശേഷം 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കേണ്ടതാണ്. കറി നല്ലതുപോലെ കുറുകി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും മൂന്നു പച്ചമുളകും കുറച്ച് മല്ലിയിലയും ചേർത്ത് ഇളക്കി പകർത്തി വയ്ക്കാം. എല്ലാവർക്കും ഇതുപോലെ ടേസ്റ്റി ആയിട്ടുള്ള ഉരുളൻ കിഴങ്ങ് കറി തയ്യാറാക്കി നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *