Making Of Tasty Crispy Bhindi Fry : വെണ്ടയ്ക്ക ഉപയോഗിച്ചുകൊണ്ട് കുട്ടികൾക്ക് എല്ലാം ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു തയ്യാറാക്കിയാലോ. എല്ലാവർക്കും കറുമുറയെ കഴിക്കാൻ പറ്റിയ സ്നേക്ക് ആണല്ലോ കൂടുതൽ ഇഷ്ടം ആകുന്നത്. എന്നാൽ ഇതുപോലെ തയ്യാറാക്കിയാൽ മതി ഇതിനായി വെണ്ടയ്ക്ക വട്ടത്തിൽ അരിഞ്ഞ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം അതിലേക്ക് ഒരു സവാള വളരെ കനം കുറഞ്ഞ അരിഞ്ഞത് ചേർത്ത് കൊടുക്കുക.
അതിലേക്ക് രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക കുറച്ചു കറിവേപ്പില ചേർത്ത് കൊടുക്കുക ശേഷം കാൽ കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക അതുപോലെ തന്നെ കാൽ കപ്പ് കടലമാവും ചേർത്ത് കൊടുക്കുക. ശേഷം ഒരു നുള്ള് മസാല ചേർത്ത് കൊടുക്കുക ഇല്ലെങ്കിൽ ഗരം മസാല ചേർത്താൽ മതി. ശേഷം അതിലേക്ക് അര ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക .
അര ടീസ്പൂൺ കുരുമുളകുപൊടി ചേർത്തു കൊടുക്കുക ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക ഒരു ടീസ്പൂൺ പെരുംജീരകപ്പൊടി ചേർത്ത് കൊടുക്കുക ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. അതുപോലെ രണ്ടു നുള്ള് കായപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
നിങ്ങൾക്ക് വെള്ളം ആവശ്യമായി തോന്നുന്നുണ്ടെങ്കിൽ വളരെ കുറേശ്ശെ മാത്രം ചേർത്ത് മിക്സ് ചെയ്യുക വെണ്ടയ്ക്കയിലേക്ക് മസാല എല്ലാം തന്നെ യോജിച്ച വരേണ്ടതാണ്. ശേഷം ഒരു മണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക. അതുകഴിഞ്ഞ് ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം എണ്ണ ചൂടായി വരുമ്പോൾ ഓരോ വെണ്ടയ്ക്കു വീതം ഇട്ട് ഫ്രൈ ചെയ്തെടുക്കുക. ഇതുപോലെ നിങ്ങളും തയ്യാറാക്കി നോക്കൂ അടിപൊളി ഫ്രൈ.