Making Of Tasty Chutney Without Tomato : രാവിലെ ബ്രേക്ക് ഫാസ്റ്റിനെ ഇഡലി ദോശ എന്നിവ ഉണ്ടാക്കുകയാണെങ്കിൽ അതിന്റെ കൂടെ കഴിക്കാൻ കിടിലൻ ചട്നി ഉണ്ടെങ്കിൽ തന്നെ ധാരാളമാണ്. ഈ ചട്നി നമുക്ക് പലതരത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും എങ്കിലും തക്കാളി ചേർത്ത് ഉണ്ടാക്കുന്ന തട്ടിണി ആയിരിക്കുമെന്ന് എല്ലാവർക്കും കൂടുതൽ ഇഷ്ടം എന്നാൽ തക്കാളി ഇല്ലാതെയും എല്ലാവർക്കും ഇഷ്ടം തോന്നുന്ന ചട്നി ഉണ്ടാക്കാം.
ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം നാലു വെളുത്തുള്ളിയും നാല് വറ്റൽമുളകും ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക ശേഷം അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും 5 ചുവന്നുള്ളിയും കുറച്ചു തേങ്ങാക്കൊത്തും അല്ലെങ്കിൽ തേങ്ങ നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ഉള്ളി എല്ലാം തന്നെ വാടി വരുമ്പോൾ അതിലേക്ക് കുറച്ച് മല്ലിയിലയും ഒരു ചെറിയ കഷണം വാളൻപുളിയും ചേർത്ത് കൊടുക്കുക. ശേഷം അതെല്ലാം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് കോരി മാറ്റുക അതിലേക്ക് ആവശ്യമായിട്ടുള്ള വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക.
അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഈ പട്ടിയിലേക്ക് അര ടീസ്പൂൺ ഉഴുന്നു അര ടീസ്പൂൺ കടുകും കുറച്ചു കറിവേപ്പിലയും ചേർത്ത് വറുത്തതിനുശേഷം ചട്ട്ണി യിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. തക്കാളി ഇല്ലാതെ തന്നെ നല്ല ടേസ്റ്റി ചട്നി ഇതുപോലെ തയ്യാറാക്കു.