കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ ഒരു പലഹാരം ഉണ്ടാക്കണോ. ബ്രെഡ് കൊണ്ട് ഇതുപോലെ തയ്യാറാക്കു. | Making Of Tasty Bread Filling Fry

Making Of Tasty Bread Filling Fry : വൈകുന്നേരം ചൂട് ചായക്കൊപ്പം കഴിക്കാൻ എളുപ്പത്തിൽ ഒരു പലഹാരമാണോ നിങ്ങൾക്ക് തയ്യാറാക്കേണ്ടത് എന്നാൽ ബ്രെഡ് കൊണ്ടുള്ള ഈ പലഹാരം തന്നെ ബെസ്റ്റ്. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഇത് നിങ്ങൾക്ക് ഇറച്ചി വെച്ചോ അല്ലെങ്കിൽ പുഴുങ്ങിയ ഉരുളൻ കിഴങ്ങ് വെച്ചോ നിങ്ങൾക്ക് തയ്യാറാക്കാവുന്നതാണ്. ഇറച്ചിയാണെങ്കിൽ എല്ലുകൾ ഇല്ലാത്ത ഇറച്ചിച്ചത് കഷണങ്ങൾ തിരഞ്ഞെടുക്കുക.

അതിലേക്ക് കുറച്ച് കുരുമുളകുപൊടിയും ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും അതുപോലെ ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി ആവശ്യത്തിന് ഉപ്പ് കാൽ കപ്പ് തൈര് എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് കുറച്ച് സമയം മാറ്റിവെക്കുക അതിനുശേഷം ഓരോ ചിക്കൻ പീസ് നല്ലതുപോലെ വറുത്ത് കോരി മാറ്റുക. അതേ എണ്ണയിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കുക മഴ വരുമ്പോൾ അര ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലതുപോലെ ചൂടാക്കുക.

ശേഷം അതിലേക്ക് കുറച്ച് മല്ലിയില ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ വറുത്തുവച്ചിരിക്കുന്ന ചിക്കനും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മാറ്റിവയ്ക്കുക. ശേഷം തണുത്ത് വന്നതിനുശേഷം മൂന്ന് ടീസ്പൂൺ മയോണൈസ് ചേർത്ത് കൊടുക്കുക. ഇത് ആവശ്യമെങ്കിൽ മാത്രം ചേർത്താൽ മതി. ബ്രെഡ് എടുക്കുക ശേഷം അതിന്റെ നാലുവശങ്ങൾ മുറിച്ചു മാറ്റുക നടുവിലത്തെ ഭാഗം ചപ്പാത്തി കോലുകൊണ്ട് നല്ലതുപോലെ പരത്തി എടുക്കുക.

ശേഷം കോൺമാരി മടക്കി എടുക്കുക. അതിന്റെ ഉള്ളിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഫില്ലിംഗ് വെച്ച് അടയ്ക്കുക. വെള്ളം തൊട്ട് അടച്ചു കൊടുക്കാവുന്നതാണ്. ഒരു പാത്രത്തിൽ രണ്ടു മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കി യോജിപ്പിച്ചു വയ്ക്കുക മറ്റൊരു പാത്രത്തിൽ പൊടിച്ച ബ്രഡും തയ്യാറാക്കി വെക്കുക. അതിനുശേഷം ആ ഓരോ ബ്രഡ് റോളുകളും ആദ്യം മുട്ടയിൽ മുക്കി പൊടിച്ച ബ്രെഡിൽ പൊതിഞ്ഞതിനുശേഷം എണ്ണയിൽ പൊരിച്ചെടുക്കുക. നിങ്ങളും ഇതുപോലെ തയ്യാറാക്കു.

Leave a Reply

Your email address will not be published. Required fields are marked *