Making Of Tasty Banana Fillings : വളരെ ടേസ്റ്റി ആയിട്ടുള്ള തനി നാടൻ പലഹാരമായ പഴം നിറവ് തയ്യാറാക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ നന്നായി പഴുത്ത പഴം എടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം 8 കശുവണ്ടി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നന്നായി റോസ്റ്റ് ചെയ്യുക ചെറുതായി റോസ്റ്റായി വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ ഉണക്കമുന്തിരി ചേർത്തു കൊടുക്കുക .
ഉണക്കമുന്തിരിയും നല്ലതുപോലെ റോസ്റ്റ് ആയി വരുമ്പോൾ ഒരു ടീസ്പൂൺ ചേർത്തു കൊടുക്കുക. ശേഷം 150 ഗ്രാം തേങ്ങ ചിരകിയത് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കുക നല്ലതുപോലെ റോസ്റ്റ് ആയി വരേണ്ടതാണ് പഞ്ചസാര എല്ലാം അലിഞ്ഞു വരുമ്പോൾ അര ടീസ്പൂൺ ഏലക്കാപ്പൊടിയും ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിച്ച പകർത്തി വെക്കുക.
അടുത്തതായി പഴം എടുത്തതിനുശേഷം നടുവിലായി കത്തികൊണ്ട് വരഞ്ഞു കൊടുക്കുക. അടുത്തതായി ഒരു ചെറിയ പാത്രം എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ മൈദ പൊടി എടുക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ അരിപ്പൊടിയും ചേർത്ത് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ പഞ്ചസാരയും ആവശ്യത്തിന് വെള്ളം കൂടി ചേർത്താൽ മാവ് പരുവത്തിൽ ആക്കുക.
പഴത്തിന്റെ നടുവിലേക്ക് ആയി തയ്യാറാക്കി വച്ചിരിക്കുന്ന ഫില്ലിംഗ് നിറച്ചു കൊടുക്കുക. ശേഷം തയ്യാറാക്കിയ മാവ് അതിനു മുകളിലായി ഒഴിച്ച് കവർ ചെയ്യുക. എല്ലാ പഴവും ഇതുപോലെ തയ്യാറാക്കുക നിങ്ങൾക്ക് ഇഷ്ടമുള്ള അത്രയും എടുക്കാവുന്നതാണ്. അതിനുശേഷം ഒരു ചൂടാക്കി അതിലേക്ക് കുറച്ച് നെയ്യ് ഒഴിച്ചു കൊടുക്കുക ശേഷം പഴം ഓരോന്നായി വെച്ച് എല്ലാഭാഗവും നല്ലതുപോലെ മൊരിയിച്ചു എടുക്കുക. ശേഷം കഴിക്കാവുന്നതാണ്.