Making Of Rice Soft Putt : സാധാരണയായി അരിപ്പൊടി ഉപയോഗിച്ചുകൊണ്ട് ഗോതമ്പുപൊടി ഉപയോഗിച്ചുകൊണ്ട് ചില റാഗി ഉപയോഗിച്ചുകൊണ്ട് രുചികരമായ പുട്ട് തയ്യാറാക്കാറുണ്ട്. എന്നാൽ ചോറ് ഉപയോഗിച്ചുകൊണ്ട് വളരെ സോഫ്റ്റ് ആയ പുട്ട് നിങ്ങൾക്ക് ചിന്തിക്കാൻ പറ്റുമോ. എന്നാൽ ചോറ് ഉപയോഗിച്ചുകൊണ്ട് വളരെ സോഫ്റ്റ് ആയ പുട്ട് തയ്യാറാക്കി എടുക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ രണ്ട് കപ്പ് അരിപ്പൊടി എടുക്കുക മറ്റൊരു പാത്രത്തിൽ 2 കപ്പ് ചോറ് എടുക്കുക.
ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു കപ്പ് അരിപ്പൊടി ഇട്ടു കൊടുക്കുക ശേഷം ഒരു കപ്പ് ചോറും ചേർത്തു കൊടുക്കുക അതോടൊപ്പം ഒരു പകുതിവലിയ ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ചേർത്തു കൊടുക്കുക അതോടൊപ്പം ഒരു നുള്ള് നല്ല ജീരകം കൂടി ചേർക്കുക. അതിനുശേഷം മിക്സിയിൽ നല്ലതുപോലെ അടിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
എത്രയാണോ അരിപ്പൊടി എടുക്കുന്നത് അതേ അളവിൽ തന്നെ ചോറ് എടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക ഇത് അരി വേണമെങ്കിലും ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് എന്നാൽ വെള്ള നിറത്തിലുള്ള അരി എടുക്കുകയാണെങ്കിൽ പുട്ട് കാണാൻ നല്ല ഭംഗിയായിരിക്കും. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കുക.
പൊടി തയ്യാറായതിനുശേഷം പുട്ടിന്റെ കുഴലെടുത്ത് ആദ്യം കുറച്ച് തേങ്ങ ചിരകിയത് ഇട്ട് കൊടുക്കുക അതിനുമുകളിൽ ആവശ്യത്തിന് പുട്ടിന്റെ പൊടി ഇട്ടുകൊടുക്കുക വീണ്ടും തേങ്ങ ഇട്ടു കൊടുക്കുക ഈ രീതിയിൽ പുട്ടിന്റെ കുഴൽ നിറയ്ക്കുക. അതിനുശേഷം ആവിയിൽ ഒരു 10 മിനിറ്റോളം നല്ലതുപോലെ വേവിച്ചെടുക്കുക. ശേഷം പാത്രത്തിലേക്ക് പകർത്തി വയ്ക്കുക രുചിയോടെ കഴിക്കാം. Video Credit : Mia Kitchen