എണ്ണയില്ലാതെ വളരെ രുചികരമായ രീതിയിൽ പൂരി തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം ഇതിനായി കുക്കർ മാത്രമേ ആവശ്യമുള്ളു എണ്ണ ആവശ്യമില്ല. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദ ഒരു കപ്പ് ഗോതമ്പ് പൊടി എടുക്കുക .
അതിലേക്ക് ഒരു നുള്ള് ഉപ്പ് ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് സാധാരണ ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ കുഴച്ചെടുക്കുക. അതിനുശേഷം സാധാരണ കോഴിക്ക് പരത്തുന്നതുപോലെ പരത്തിയെടുക്കുക അതിനുശേഷം ഇഡലി പാത്രം എടുത്ത് അതിന്റെ ഓരോ കുഴിയിലും ഓരോ പൂരി വീതം വയ്ക്കുക. .
അതിനുശേഷം ആവി കേറ്റി എല്ലാം നല്ലതുപോലെ വേവിച്ചെടുക്കുക. അതിനുശേഷം ഒരു കുക്കർ എടുത്ത് ഒരു 5 മിനിറ്റോളം അടച്ചുവെച്ച് ചൂടുപിടിപ്പിക്കുക ശേഷം അതിനകത്ത് ഒരു തട്ട് വച്ചു കൊടുക്കുക അതിനുമുകളിലായി ഒരു പ്ലേറ്റ് വച്ച് ആവി കേറ്റി വേവിച്ച പൂരി എല്ലാം അതിനകത്ത് വെച്ച് കുക്കർ അടക്കുക.
എത്ര പൂരി വേണമെങ്കിലും ഇതുപോലെ വയ്ക്കാവുന്നതാണ് അതിനുശേഷം കുക്കർ അടച്ച് ഒരു 10 മിനിറ്റ് വെയിറ്റ് ചെയ്യുക. അതിനുശേഷം തുറന്നു നോക്കൂ സാധാരണ നമ്മൾ പോലെ ഉണ്ടാക്കുന്നതുപോലെ തന്നെ വളരെ സോഫ്റ്റ് ആയതും ക്രിസ്പി ആയതുമായ പൂരി ലഭിക്കുന്നതാണ്. എണ്ണയില്ലാതെ പൂരി കഴിക്കാൻ ആഗ്രഹമുള്ളവർക്ക് ഇതുപോലെ തയ്യാറാക്കാം. ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. Credit : Prarthana’ s world