Making Of Perfect Poori : പൂരി ഉണ്ടാക്കുമ്പോൾ നമ്മളെല്ലാവരും തന്നെ ശ്രദ്ധിക്കുന്നത് നല്ല ബോള് പോലെ അത് പൊന്തി വരാൻ വേണ്ടിയാണ്. പൂരിയുടെ മാവ് തയ്യാറാക്കുന്നത് മുതൽ അത് പരത്തുന്നത് വരെ വളരെ ശ്രദ്ധയോടെ ചെയ്താൽ മാത്രമേ അത് വെളിച്ചെണ്ണയിൽ ഇടുമ്പോൾ നല്ല ബോൾ പോലെ പൊന്തി വരികയുള്ളൂ. അതുകൊണ്ട് തന്നെ പൂരി ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട് അവ എന്തൊക്കെയാണ് എന്ന് നോക്കാം. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ റവ എടുത്തുവയ്ക്കുക അതുപോലെ തന്നെ ഒരു ടീസ്പൂൺ നീ അതിലേക്ക് ചേർക്കുക,
ശേഷ മുക്കാൽ കപ്പ് പച്ചവെള്ളം അര ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പഞ്ചസാരയെല്ലാം നന്നായി അലിഞ്ഞു ഭാഗമാകുമ്പോൾ അതിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി ചേർത്തു കൊടുക്കുക ശേഷം വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. വീണ്ടും പൊടി ചേർക്കണമെങ്കിൽ ഒരു കപ്പ് കൂടി ഗോതമ്പ് പൊടി ചേർക്കാം ശേഷം എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കുക. കൈകൊണ്ട് 10 മിനിറ്റ് എങ്കിലും നന്നായി കുഴച്ചെടുക്കേണ്ടതാണ് എങ്കിൽ മാത്രമേ മാവ് വളരെ സോഫ്റ്റ് ആയി കിട്ടുകയുള്ളൂ .
ശേഷം ആവശ്യമുള്ള വലുപ്പത്തിൽ ഉരുളകളാക്കി മാറ്റി വയ്ക്കുക. അടുത്തതായി ഒരേ വലുപ്പത്തിൽ തന്നെ പൂരി പരത്തിയെടുക്കുന്നതിന് വേണ്ടി ഒരു പുതിയ ട്രിക്ക് ഉപയോഗിക്കാം അതിനായി ഒരു വലിയ പ്ലാസ്റ്റിക് കവർ എടുക്കുക ശേഷം അത് നല്ലതുപോലെ തുടച്ചു വൃത്തിയാക്കി ഒരു ഭാഗത്ത് മുഴുവനായി വെളിച്ചെണ്ണ തേച്ചു കൊടുക്കുക. അതിനുശേഷം ഓരോ ഉരുളകളും അതിനെ നടുവിൽ ആയി വെച്ച് മറ്റ് പ്ലാസ്റ്റിക് ഭാഗം കൊണ്ട് അതിനു മുകളിൽ കവർ ചെയ്യുക .
ശേഷം ഒരു പ്ലേറ്റ് ഉപയോഗിച്ചുകൊണ്ട് നന്നായി പ്രസ് ചെയ്യുക. ചെയ്യുകയാണെങ്കിൽ ഒരേ വലുപ്പത്തിലും കനത്തിലും ഉള്ള പൂരികൾ നമുക്ക് ലഭിക്കുന്നതാണ്. ഇത് ചെറിയ കുട്ടികൾക്ക് പോലും വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കും. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണയോ ഓയിലോ ഒഴിച്ചു കൊടുക്കുക ശേഷം ചൂടാകുമ്പോൾ അതിലേക്ക് തയ്യാറാക്കിവെച്ച പൂരികൾ ഓരോന്നായി ഇട്ടുകൊടുക്കുക ഇപ്പോൾ നിങ്ങൾക്ക് കാണാം ചെറുതായി കുമിളകൾ വന്നു തുടങ്ങുന്നതും അത് പൊന്തി വരുന്നതും കാണാം. എല്ലാരും ഇതുപോലെ തയ്യാറാക്കു. Credit : Sruthis kitchen