ഈ പഴംപൊരിയുടെ ടേസ്റ്റ് ഇനി നാവിൽ നിന്നും പോവില്ല. പഴംപൊരി ഇതുപോലെ തയ്യാറാക്കു. | Making Of Perfect Pazham Pori

Making Of Perfect Pazham Pori : നമ്മൾ മലയാളികൾക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു നാലുമണി പലഹാരമാണ് പഴംപൊരി പഴംപൊരി ഉണ്ടാക്കുന്നതിന് വളരെയധികം എണ്ണ നമ്മൾ ഉപയോഗിക്കാറുണ്ട് മാത്രമല്ല പഴംപൊരി ഉണ്ടാക്കി കഴിഞ്ഞാലും നല്ല എണ്ണ അതിൽ ഉണ്ടായിരിക്കും അതുകൊണ്ട് കൂടുതൽ ആളുകൾ അത് കഴിക്കാൻ മടിക്കാറുണ്ട്. എന്നാൽ ഇനി അധികം എണ്ണ കുടിക്കാത്ത രീതിയിലുള്ള ഒരു പഴംപൊരി നമുക്ക് ഉണ്ടാക്കി നോക്കിയാലോ.

ഇത് ഉണ്ടാക്കിയെടുക്കുന്നതിനായി ഒരു പാത്രത്തിലേക്ക് 2 കപ്പ് മൈദ എടുത്തുവയ്ക്കുക അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക മഞ്ഞൾപൊടി ചേർക്കുന്നത് പഴംപൊരിക്ക് നല്ല നിറം ഉണ്ടാകുന്നതിന് വേണ്ടിയാണ് ശേഷം അതിലേക്ക് ഒരു നുള്ള് ഉപ്പ് ചേർത്തു കൊടുക്കുക അതുപോലെ തന്നെ രണ്ടു നുള്ള് ജീരകം ചേർത്തു കൊടുക്കുക.

ശേഷം നല്ല ക്രിസ്പി ആയിരിക്കുന്നതിന് വേണ്ടി രണ്ട് ടീസ്പൂൺ അരിപ്പൊടി ചേർത്ത് കൊടുക്കുക. അരിപ്പൊടി കൂടുതൽ ചേർത്തു കൊടുക്കേണ്ട ആവശ്യമില്ല. ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ഒരുപാട് ലൂസ് അല്ലാത്ത എന്നാൽ ഒരുപാട് കട്ടി അല്ലാത്ത മാവ് വേണം തയ്യാറാക്കി എടുക്കേണ്ടത്. മാവ് തയ്യാറാക്കി കഴിഞ്ഞാൽ കുറച്ചു സമയം അത് മാറ്റി വയ്ക്കുക.

അതിനുശേഷം മൂന്ന് നല്ലതുപോലെ പഴുത്ത നേന്ത്രപ്പഴം എടുക്കുക. ശേഷം നേന്ത്രപ്പഴം നീളത്തിൽ ഒരുപാട് കട്ടിയല്ലാത്ത രീതിയിൽ മുറിച്ചെടുക്കുക ശേഷം ഒരു പാത്രത്തിൽ പൊരിക്കുന്നതിന് ആവശ്യമായ എണ്ണ എടുത്തു ചൂടാക്കുക എണ്ണ ചൂടായി വരുമ്പോൾ ഓരോ പഴം എടുത്ത് തയ്യാറാക്കിയ മിശ്രിതത്തിൽ മുക്കിയെടുത്തതിനുശേഷം എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കുക. രണ്ടുഭാഗവും നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ പകർത്തി വയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *