Making Of Pazham Pori With Out Oil : നമുക്കെല്ലാവർക്കും തന്നെ പഴംപൊരി കഴിക്കാൻ വളരെയധികം ഇഷ്ടമാണ് സാധാരണ ചെറിയ കുട്ടികൾക്കായിരിക്കു പഴംപൊരി കഴിക്കാൻ വളരെ ഇഷ്ടമുള്ളത് കാരണം അതിന്റെ രുചി അത്ര സൂപ്പർ ആണ് എന്നാൽ ഈ പഴംപൊരി സാധാരണ വെളിച്ചെണ്ണയും നല്ലതുപോലെ പൊരിച്ചെടുക്കുകയല്ലേ ചെയ്യാറുള്ളത്. എന്നാൽ ഇനി വെളിച്ചെണ്ണ ഇല്ലാതെയും നമുക്ക് പഴംപൊരി ഉണ്ടാക്കാം.
ഇതിനായി നമുക്ക് ആവശ്യമുള്ളത് ഒരു കപ്പ് ദോശമാവാണ് അതിലേക്ക് ഒരു ടീസ്പൂൺ അരിപ്പൊടിയും ചേർത്ത് കൊടുക്കുക അതിനുശേഷം മാവിലേക്ക് ആവശ്യത്തിന് ഗോതമ്പ് പൊടിയോ മൈദമാവോ ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക ശേഷം ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക. അതോടൊപ്പം തന്നെ മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർത്തു കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
അതിലേക്ക് വെള്ളം ആവശ്യമാണെങ്കിൽ വെള്ളം ചേർത്ത് കൊടുക്കുക. ഇപ്പോൾ മാവ് തയ്യാറായിരിക്കുന്നു അതിനു ശേഷം പഴം ആവശ്യമുള്ള വലുപ്പത്തിൽ മുറിച്ചെടുക്കാവുന്നതാണ് അടുത്തതായി ചെയ്യേണ്ടത് അടി കട്ടിയുള്ള ഏതെങ്കിലും ഒരു പാത്രം എടുത്ത് 5 മിനിറ്റ് നല്ലതുപോലെ ചൂടാക്കി എടുക്കുക ശേഷം ഒരു ചെറിയ തട്ട് എടുത്ത് അതിലേക്ക് കുറച്ചു വെളിച്ചെണ്ണ തടവി കൊടുക്കുക.
പിന്നീട് മാവിലേക്ക് ഓരോ പഴമായി മുക്കി തട്ടിലേക്ക് വെച്ചു കൊടുക്കുക. ശേഷം ചൂടായിരിക്കുന്ന പാനിൽ ഒരു തട്ട് വെച്ച് അതിനു മുകളിലായി ഇത് വെച്ച് വയ്ക്കുക. ശേഷം പാത്രം അടച്ചു വയ്ക്കുക. ഒരു 5 മിനിറ്റിനു ശേഷം തുറന്നു നോക്കൂ. എന്നെയൊന്നുമില്ലാതെ തന്നെ വളരെ സോഫ്റ്റ് ആയിട്ടുള്ള പഴംപൊരി റെഡി. എല്ലാവരും ഒരു തവണയെങ്കിലും ഇതുപോലെ ചെയ്തു നോക്കൂ. Credit : Grandmother tips