ശുദ്ധമായ വെളിച്ചെണ്ണ എന്നു പറഞ്ഞു നമ്മൾ കടകളിൽനിന്ന് വാങ്ങുന്നത് എത്രത്തോളം ശക്തമാണെന്ന് നമുക്ക് ഉറപ്പ് ഉണ്ടോ. ഇന്ന് നമ്മൾ വാങ്ങുന്ന പലതും പലതരത്തിലുള്ള മായങ്ങൾ ചേർന്നവയാണ് അതുകൊണ്ടുതന്നെ ശുദ്ധമായ സാധനങ്ങൾ ലഭിക്കുന്നത് വളരെ ചുരുക്കം മാത്രമാണ് കൂടുതലായും നമ്മൾ വീട്ടിൽ തന്നെ ചെയ്യുകയാണെങ്കിൽ അത് വളരെയധികം ഉപകാരപ്രദമായിരിക്കും നമ്മൾ ദിവസവും ഉപയോഗിക്കുന്ന വെളിച്ചെണ്ണ വീട്ടിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാം.
ഒരു കുക്കർ മാത്രം മതി ശുദ്ധമായ വെളിച്ചെണ്ണ വീട്ടിൽ ഉണ്ടാക്കാം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു കുക്കർ എടുത്ത് അതിലേക്ക് രണ്ട് നാളികേരം കുറച്ചു വെള്ളവും ഒഴിച്ച് നന്നായി അടച്ചുവെച്ച് വേവിക്കുക. 5 മിനിറ്റോളം വെന്താൽ മാത്രം മതി ശേഷം അത് പൊട്ടിച്ച് അതിലെ നാളികേരം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് എടുക്കാൻ സാധിക്കും.
അതിനുവേണ്ടിയാണ് കുക്കറിൽ വെച്ച് നമ്മൾ വേവിക്കുന്നത് ശേഷം അത് ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അരച്ചെടുക്കുക ശേഷം ഒരു തുണി ഉപയോഗിച്ച് കൊണ്ട് അല്ലെങ്കിൽ അരിപ്പ ഉപയോഗിച്ചുകൊണ്ട് തേങ്ങാ പാല് മാത്രം മാറ്റിയെടുക്കുക. അതിനുശേഷം ഒരു പാൻ എടുത്ത് അതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ചുകൊടുക്കുക .
ശേഷം ഇളക്കിക്കൊണ്ടിരിക്കുക കുറേസമയം ഇളക്കുമ്പോൾ തേങ്ങാപ്പാൽ ചെറുതായി നിറം മാറി വരുന്നത് കാണാം മാത്രമല്ല വെളിച്ചെണ്ണയും തേങ്ങ പാലിന്റെ ബാക്കി ഭാഗങ്ങളും വേർതിരിഞ്ഞു വരുന്നത് കാണാം ചെറിയ ഗോൾഡൻ ബ്രൗൺ നിറമുള്ള തരിതരികൾ ഉണ്ടാകുമ്പോൾ നമുക്ക് പാത്രം താഴേക്ക് ഇറക്കിവെച്ച് വെളിച്ചെണ്ണ അരച്ച് മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. വളരെ ശുദ്ധമായ വെളിച്ചെണ്ണ ഇതുപോലെ നിങ്ങൾ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കൂ. Credit : Vichus Vlogs