Tasty Raw mango Sweet Recipe : പച്ചമാങ്ങ ഉപയോഗിച്ചുകൊണ്ട് വളരെ മധുരമുള്ള ഒരു വിഭവം തയ്യാറാക്കി എടുക്കാം. പച്ചമാങ്ങ ഒരുപാട് കിട്ടുന്ന സമയങ്ങളിൽ ഇതുപോലെ തയ്യാറാക്കി വയ്ക്കുകയാണെങ്കിൽ കുറെ നാളത്തേക്ക് ഉപയോഗിക്കാനും സാധിക്കും. ഇതിന് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ പച്ചമാങ്ങ എടുത്ത് അതിന്റെ തോലെല്ലാം കളയുക. എടുക്കുമ്പോൾ നല്ല മൂത്ത പച്ചമാങ്ങ തന്നെ എടുക്കുക. നാലോ അഞ്ചോ പച്ചമാങ്ങ എടുത്ത് മീൻ കറിക്ക് എല്ലാം നന്നാക്കുന്നതുപോലെ മുറിച്ചെടുക്കുക.
ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. വെള്ളം നല്ലതുപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് പച്ചമാങ്ങ ഇട്ടുകൊടുക്കുക. പച്ചമാങ്ങ പകുതി വെന്ത് വരുമ്പോൾ അതിലേക്ക് രണ്ട് കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം നന്നായി തിളപ്പിക്കുക പഞ്ചസാര എല്ലാം തന്നെ അലിഞ്ഞ് വരണം. പഞ്ചസാര അലിഞ്ഞു തിളച്ചു വരുമ്പോൾ അതിലേക്ക് മൂന്ന് ഏലക്കായ പൊടിച്ചത് ചേർക്കുക. അതോടൊപ്പം രണ്ട് കഷണം കറുവപ്പട്ട കൂടി ചേർത്തു കൊടുക്കുക. ഇത് നല്ല സുഗന്ധം ഉണ്ടാകുന്നതിനും പ്രത്യേക രുചി കിട്ടുന്നതിനു വളരെ നല്ലതാണ്.
ശേഷം എല്ലാം ബാലൻസ് ചെയ്യുന്നതിന് ഒരു നുള്ള് ഉപ്പ് കൂടി ചേർക്കുക. ശേഷം വീണ്ടും നന്നായി തിളപ്പിക്കുക മാങ്ങ എല്ലാം തന്നെ വെന്ത് ഭാഗമാകുമ്പോൾ അതിലേക്ക് രണ്ടു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ ആവശ്യമെങ്കിൽ മാത്രം കുറച്ച് കുങ്കുമപ്പൂവ് ചേർത്ത് കൊടുക്കുക. ഇത് യാതൊരു നിർബന്ധവുമില്ല ഉണ്ടെങ്കിൽ മാത്രം ചേർത്തു കൊടുത്താൽ മതി.
വീണ്ടും നല്ലതുപോലെ തിളപ്പിക്കുക പഞ്ചസാര ഒറ്റനൂൽ പരുവം ആകുന്നത് വരെ തിളപ്പിക്കുക. പഞ്ചസാര നല്ലതുപോലെ തിളച്ച് പാകമാകുമ്പോൾ ഇപ്പോൾ മാങ്ങ കാണാനായി മിട്ടായി പോലെ ഉണ്ടാകും. അതിനുശേഷം തണുക്കാനായി മാറ്റിവയ്ക്കുക. ചൂടാറി കഴിയുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി സൂക്ഷിക്കാവുന്നതാണ്. ഇത് പുറത്തു വെച്ചാലും ഫ്രിഡ്ജിൽ വെച്ചാലും കേട് വരാതെ ഇരിക്കും. എല്ലാവർക്കും രുചിയോടെ കഴിക്കാം. Video Credit : Shamees Kitchen