വളരെ സോഫ്റ്റ് ആയിട്ടുള്ള ഇഡ്ഡലി മാവ് ഇനി വളരെ എളുപ്പത്തിൽ തയ്യാറാക്കാം ഇതിനായി പച്ചരി അരയ്ക്കുകയോ അതുപോലെ ബേക്കിംഗ് സോഡാ ഈസ്റ്റ് എന്നിവ മാവ് പൊന്തി വരാനായി ചേർക്കേണ്ടതിന്റെ ആവശ്യകതയോ ഇല്ല. ഇതൊന്നും ചെയ്യാതെ തന്നെ വളരെ എളുപ്പത്തിൽ ഇഡലി മാവ് തയ്യാറാക്കി പതഞ്ഞ് പൊന്തി വരുന്നത് കാണാം. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒന്നേകാൽ കപ്പ് ഉഴുന്ന് എടുക്കുക. അതിലേക്ക് അര ടീസ്പൂൺ ഉലുവ ചേർക്കുക.
അതിനുശേഷം നല്ലതുപോലെ കഴുകിയെടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. ആ ഉഴുന്ന് നല്ലതുപോലെ കുതിർന്നു വന്നതിനുശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ആവശ്യത്തിന് ഇട്ടു കൊടുക്കുക. ശേഷം നല്ലതുപോലെ അരച്ചെടുക്കുക ഒട്ടും തന്നെ കട്ട ഉണ്ടാകാൻ പാടില്ല.. കുറെശേയായി തന്നെ അരച്ചെടുക്കേണ്ടതാണ് ആദ്യത്തെ അരച്ചെടുത്തതിനു ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
ബാക്കിയുള്ളത് അരച്ചെടുക്കുമ്പോൾ അതിലേക്ക് അരക്കപ്പ് ചോറു കൂടി ചേർക്കുക. ശേഷം നല്ലതുപോലെ അരച്ചെടുക്കുക. ഇവയെല്ലാം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അധികം വെള്ളം ചേർക്കാതെ തന്നെ അരച്ചെടുക്കേണ്ടതാണ്. അടുത്തതായി അതേ മിക്സിയുടെ ജാറിലേക്ക് ഒന്നര കപ്പ് അരിപ്പൊടി എടുക്കുക. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക.
അരച്ചെടുക്കുന്നതിന് ഇടയിലേക്ക് ഒന്നോ രണ്ടോ ഐസ്ക്യൂബ് കൂടി ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ കറക്കി എടുക്കുക. അതിനുശേഷം മാവിലേക്ക് ചേർത്ത് കൈ വെച്ച് അഞ്ചു മിനിറ്റോളം നന്നായി ഇളക്കുക. മാവ് നന്നായി പൊന്തി വരാൻ സഹായിക്കും. അടുത്തതായി ഈ മാവ് തെർമ്മൽ കുക്കറിന്റെ അകത്തേക്ക് ഇറക്കി വയ്ക്കുക. രാത്രിയിൽ മാവ് തയ്യാറാക്കി വയ്ക്കുക രാവിലെ ആകുമ്പോഴേക്കും നന്നായി പതഞ്ഞു പൊന്തി വരും. ഞാൻ ഇത് ഉപയോഗിച്ച് വളരെ രുചികരമായ ദോശയും ഉണ്ടാക്കിയെടുക്കാം. എല്ലാവരും ഇന്ന് തന്നെ ഉണ്ടാക്കി നോക്കുക. Video Credit : Ansi’s Vlog