Making Of Tasty Rice Idali : രാവിലെ ബ്രേക്ക് ഫാസ്റ്റിനെയും വളരെ സോഫ്റ്റ് ആയ ഇഡലി കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരാണുള്ളത്. അതിന്റെ കൂടെ സാമ്പാർ ചട്ണിയോ ഉണ്ടെങ്കിൽ രാവിലത്തെ കാര്യം ഉഷാർ ആയിരിക്കും. എന്നാൽ തലേദിവസം നിങ്ങൾ മാവ് തയ്യാറാക്കി വച്ചിട്ടില്ല എങ്കിൽ എങ്ങനെ ഇഡലി ഉണ്ടാക്കാൻ പറ്റും. വിഷമിക്കേണ്ട ഇതുപോലെ ഉണ്ടാക്കിയെടുക്കും. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് ചോറ് ഇട്ടുകൊടുക്കുക.
ശേഷം അതിലേക്ക് അര കപ്പ് വെള്ളം ചേർത്ത് കൊടുത്ത് നന്നായി അരച്ചെടുക്കുക ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി അതിലേക്ക് മുക്കാൽ കപ്പ് റവ ചേർത്ത് കൊടുക്കുക വറുത്തത് വറുക്കാത്തതുമായ റവ ചേർക്കാവുന്നതാണ് ശേഷം ചെറിയ ചൂടോടുകൂടിയ വെള്ളം ചേർത്ത് ഇഡലിയുടെ മാവിന്റെ പരുവത്തിൽ തയ്യാറാക്കുക.
ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ തൈര് ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. മാവ് റെഡി അടുത്തതായി പാത്രം എടുക്കുക ശേഷം ഇഡലി തട്ട് എടുത്ത് അതിലേക്ക് മാവ് ഒഴിക്കുക. ശേഷം സാധാരണ ഇഡലി ഉണ്ടാക്കുന്നത് പോലെ ആവിയിൽ നല്ലതുപോലെ വേവിച്ചെടുക്കുക. ഇഡ്ഡലി വെന്തോ എന്നറിയണത്തിന് വേണ്ടി ഒരു സ്പൂൺ ഉപയോഗിച്ചോ അല്ലെങ്കിൽ ഒരു ടോപ്പിക്ക് ഉപയോഗിച്ചുകൊണ്ട് വേവിച്ചിരിക്കുന്ന ഇഡലിയിലേക്ക് ഇറക്കി കൊടുക്കുക.
നല്ലതുപോലെ വെന്തു എന്ന് മനസ്സിലാക്കിയശേഷം പുറത്തേക്ക് എടുത്ത് വയ്ക്കുക. ഇതിന്റെ കൂടെ കഴിക്കാൻ സാമ്പാറും അല്ലെങ്കിൽ ചട്ണിയോ ഉണ്ടെങ്കിൽ കിടിലൻ കോമ്പിനേഷൻ ആയിരിക്കും എല്ലാവരും ഒരു തവണയെങ്കിലും ഇഡലി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കും തലേദിവസം തന്നെ മാവ് ഉണ്ടാക്കി വയ്ക്കേണ്ട ആവശ്യമില്ല. Credit : Shamees kitchen