നല്ല പഞ്ഞി പോലുള്ള ഇഡലി ഉണ്ടാക്കാൻ ഇനി ചോറ് മാത്രം മതി. ഇതുപോലെ സോഫ്റ്റ്‌ ഇഡലി കഴിക്കാൻ നിങ്ങൾ റെഡി ആണോ. | Making Of Soft Rice Idali

Making Of Soft Rice Idali : രാവിലെയും ബ്രേക്ക്ഫാസ്റ്റ് നല്ല സോഫ്റ്റ് ഇഡലി കഴിക്കാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളത്. നല്ല ചൂട് സാമ്പാറിനും ചട്നിയും കൂട്ടി നല്ല സോഫ്റ്റ് ഇഡലി കഴിക്കാൻ എല്ലാവർക്കും തന്നെ വലിയ ഇഷ്ടം ആയിരിക്കും. അതുകൊണ്ടുതന്നെ എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടുന്ന രീതിയിൽ ചോറുകൊണ്ട് നല്ല പഞ്ഞി പോലുള്ള ഇഡലി തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

അതിനായി ആദ്യം തന്നെ ഒരു കപ്പ് ചോറ് ഒരുമിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക ശേഷം അതിലേക്ക് അരക്കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. ശേഷം ഇവ നല്ലതുപോലെ അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം അതിലേക്ക് മുക്കാൽ കപ്പ് റവ ചേർത്ത് കൊടുക്കുക. വറുത്ത റവയും വറുക്കാത്ത റവയും ചേർത്തു കൊടുക്കാവുന്നതാണ്.

അതിലേക്ക് ചെറിയ ചൂടോടുകൂടിയുള്ള വെള്ളം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ കട്ട തൈര് ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. മാവ് ഒരുപാട് ലൂസായി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. തൈര് ചേർക്കാതെയാണ് ഉണ്ടാക്കുന്നത് എങ്കിൽ കുറച്ച് സമയം പുളിക്കാനായി മാറ്റി വയ്ക്കേണ്ടതാണ്.

ഇല്ലെങ്കിൽ അപ്പോൾ തന്നെ ഇഡലി ഉണ്ടാക്കിയെടുക്കാം. അതിനായി ഓരോ ഇഡലിയുടെ തട്ടിലേക്ക് ആവശ്യത്തിന് വാവൊഴിച്ച് ആവിയിൽ നല്ലതുപോലെ വേവിച്ചെടുക്കുക. വളരെ പെട്ടെന്ന് തന്നെ ഈ ഇഡലി വെന്തു കിട്ടുന്നതാണ്. ഭാഗമായതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക രുചിയോടെ കഴിക്കാം. എല്ലാവരും തന്നെ തയ്യാറാക്കി നോക്കൂ. Video Credit : Shamees Kitchen

Leave a Reply

Your email address will not be published. Required fields are marked *