ഹോർലിക്സ് ആർക്കൊക്കെ ഇഷ്ടമാണ്. ഇനി വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഹോർലിക്സ് ഉണ്ടാക്കാം.

രാവിലെ ഹോർലിക്സും ബൂസ്റ്റും എല്ലാം കഴിക്കുന്ന കുട്ടികൾ ഓരോ വീട്ടിലും ഉണ്ടാകും. കുട്ടികളുടെ ആരോഗ്യത്തിന് വളരെ ഉപകാരപ്പെടുന്ന രീതിയിൽ ഹോർലിക്സ് എല്ലാ അമ്മമാരും എന്നെ കുട്ടികൾക്ക് പാലിൽ കലക്കി നൽകാറുണ്ട്. അതുകൊണ്ടുതന്നെ ഇനി ഹോർലിക്സ് വീട്ടിൽ ഉണ്ടാക്കി നോക്കാം. ഇനി ആരും തന്നെ ഹോർലിക്സ് പുറത്തുനിന്നും വാങ്ങേണ്ട യാതൊരു ആവശ്യവുമില്ല. എങ്ങനെയാണ് ഹോർലിക്സ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

അതിനായി മൂന്നു ചേരുവകൾ മാത്രമേ ആവശ്യമുള്ളൂ. ഒരു കപ്പ് ഗോതമ്പ് പൊടി ഒരു കപ്പ് പാൽപ്പൊടി അര ടീസ്പൂൺ പഞ്ചസാര. ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. ഗോതമ്പ് പൊടിയുടെ നിറം ചെറുതായി മാറി വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി ചൂടാറാനായി മാറ്റിവയ്ക്കുക.

അടുത്തതായി അര ടീസ്പൂൺ പഞ്ചസാര മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ പൊടിച്ചെടുത്തു വയ്ക്കുക. ശേഷം വറുത്തുവച്ച ഗോതമ്പുപൊടിയിലേക്ക് ഒരു കപ്പ് പാൽപ്പൊടിയും പൊടിച്ച പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. രുചികരമായ ഹെൽത്തി ആയതുമായ ഹോർലിക്സ് തയ്യാർ.

ചൂട് പാലിന്റെ കൂടെ ഒന്നോ രണ്ടോ ടീസ്പൂൺ ഈ ഹോർലികൾ ചേർത്ത് കലക്കി കുട്ടികൾക്ക് കഴിക്കാൻ കൊടുക്കാവുന്നതാണ്. ഇത് വളരെയധികം രുചികരമായിരിക്കും. എല്ലാവരും തന്നെ ഇന്നു തന്നെ തയ്യാറാക്കി വെക്കൂ. credit : info tricks

Leave a Reply

Your email address will not be published. Required fields are marked *