Making Of Garlic Bhindi Fry : വെണ്ടയ്ക്കാ ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കാൻ പറ്റിയ രുചികരമായ ഒരു മെഴുക്കുപുരട്ടിയുടെ റെസിപ്പി ആണ് പറയാൻ പോകുന്നത്. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ വെണ്ടയ്ക്ക ചെറിയ കഷണങ്ങളാക്കി മുറിച്ച് വെക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ അര ടീസ്പൂൺ കടുകും അര ടീസ്പൂൺ ജീരകവും ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം 5 ചുവന്നുള്ളി ചതച്ചതും ചേർത്തു കൊടുക്കുക.
ഇത് രണ്ടും വഴന്നു വരുമ്പോൾ അതിലേക്ക് വെണ്ടയ്ക്ക ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. വെണ്ടയ്ക്ക നല്ലതുപോലെ ഭാഗം ആകുന്നത് വരെ ഇളക്കി യോജിപ്പിക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക.
അടുത്തതായി അര ടീസ്പൂൺ മഞ്ഞൾ പൊടിയും മൂന്ന് വെളുത്തുള്ളി ചതച്ചതും ചേർത്തു കൊടുക്കുക ആവശ്യത്തിനു ഉപ്പ് ചേർത്ത് കൊടുക്കുക. വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. വെണ്ടയ്ക്കയിലേക്ക് മസാല എല്ലാം യോജിച്ച് പാകമാകുമ്പോൾ പകർത്തി വയ്ക്കാം. വെണ്ടയ്ക്ക ഇനി ഇതുപോലെ തയ്യാറാക്കു.