Making Of Curd Ginger Curry : ഓണം സദ്യയിൽ വിളമ്പാൻ വളരെ രുചികരമായിട്ടുള്ള ഒരു പച്ചടിയാണ് പറയാൻ പോകുന്നത്. ഒരു ചെറിയ കഷണം ഇഞ്ചി മാത്രമേ ഉള്ളൂവെങ്കിലും ഇതുപോലെ തയ്യാറാക്കൂ. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക ശേഷം അഞ്ച് ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ചെറിയ ഉള്ളി വാടി വരുമ്പോൾ അതിലേക്ക് കാൽ കപ്പ് ചെറുതായി അരിഞ്ഞ ഇഞ്ചി ചേർത്ത് കൊടുക്കുക അതും നല്ലതുപോലെ ചൂടാക്കി വളർത്തിയെടുക്കുക നന്നായി മൊരിഞ്ഞു വരുമ്പോൾ.
5 പച്ചമുളക് കുറച്ച് കറിവേപ്പിലയും ചേർത്തു കൊടുക്കുക. ഇതെല്ലാം ചേർത്ത് നന്നായി മുരിങ്ങ വരുമ്പോൾ രണ്ടു നുള്ള് ജീരകപ്പൊടി ചേർത്ത് കൊടുക്കുക വീണ്ടും ഇളക്കി യോജിപ്പിക്കുക. ശേഷം അധികം പുളിയില്ലാത്ത തൈര് ആവശ്യമുള്ള അളവിൽ ചേർത്തു കൊടുക്കുക. തൈര് ചേർത്ത് കഴിഞ്ഞാൽ ചൂടാക്കാൻ പാടില്ല .
ഉടനെ തന്നെ ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇറക്കി വയ്ക്കേണ്ടതാണ്. ഇത്ര മാത്രമേയുള്ളൂ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ആർക്കുവേണമെങ്കിലും ഈ പച്ചടി തയ്യാറാക്കാം. ഓണം സദ്യയിൽ വിളമ്പാൻ ഇതുപോലെ ഒരു വിഭവം ഉണ്ടാക്കിയില്ലെങ്കിൽ വലിയ നഷ്ടം ആയിരിക്കും. വളരെ എളുപ്പത്തിൽ ഇതുപോലെ ഒരു സദ്യ വിഭവം തയ്യാറാക്കുക.