Making Of Coconut Mix Ivy gourd Curry : കോവയ്ക്ക ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു മീൻ കറിയാണ് പറയാൻ പോകുന്നത്. മീൻ ഇല്ലെങ്കിൽ കൂടിയും കോവയ്ക്ക ഉപയോഗിച്ച് മീൻ കറിയുടെ ടേസ്റ്റിൽ കറി തയ്യാറാക്കാം. ഇത് ഉണ്ടാക്കിയെടുക്കുന്നതിന് ആദ്യം തന്നെ കോവയ്ക്കാൻ നീളത്തിൽ നാല് കഷണങ്ങളാക്കി അരിഞ്ഞ് ഒരു മൺപാത്രത്തിൽ ഇട്ടു വയ്ക്കുക ആവശ്യമുള്ളത് എടുക്കാവുന്നതാണ്.
ശേഷം അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും ഒരു വലിയ കഷണം ഇഞ്ചി ചെറുതായി ചതച്ചതും അഞ്ച് പച്ചമുളക് ചെറുതായി അരിഞ്ഞതുംചേർത്തു കൊടുക്കുക. ശേഷം അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കുക ഒന്നര ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക ആവശ്യത്തിനു ഉപ്പ് ചേർത്ത് കൊടുക്കുക. മുളകുപൊടി നിങ്ങളുടെ എരുവിന് അനുസരിച്ച് ചേർത്തുകൊടുക്കാവുന്നതാണ് .
ശേഷം കൈ ഉപയോഗിച്ചുകൊണ്ട് നല്ലതുപോലെ തിരുമ്മി എല്ലാ ഭാഗത്തേക്കും തേച്ചുപിടിപ്പിക്കുക. കൈ ഉപയോഗിച്ചുകൊണ്ട് തന്നെ നന്നായി എടുക്കേണ്ടതാണ് ശേഷം അതിലേക്ക് ഒരു രണ്ടു തക്കാളി ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. എടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് 2 കപ്പ് തേങ്ങ ചിരകിയതും ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
മൺചട്ടിയിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായിവേവിച്ച് എടുക്കുക അടച്ചുവെച്ച് വേവിക്കാവുന്നതാണ് നല്ലതുപോലെ വെന്തു കഴിയുമ്പോൾ അതിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്തു കൊടുക്കുക വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. കറി നല്ലതുപോലെ വരേണ്ടതാണ് അതുവരെ അടച്ചു വെച്ചിരിക്കുക. ശേഷം നിങ്ങൾക്ക് അതിലേക്ക് കുറച്ച് പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് ഇറക്കി വയ്ക്കാം. ഇതുപോലെ നിങ്ങളും തയ്യാറാക്കൂ.