Making Of Paththiri In Easy Way : രാവിലെ ബ്രേക്ക് ഫാസ്റ്റിനെ പത്തിരി ഉണ്ടാക്കിയാലോ സാധാരണ പത്തിരി ഉണ്ടാക്കുന്നതിന് വീട്ടമ്മമാർക്ക് വളരെ മടിയായിരിക്കും കാരണം പരത്താനും കുഴയ്ക്കാനും ഒക്കെയായി ഒരുപാട് സമയമാണ് വേണ്ടിവരുന്നത് ജോലിക്ക് പോകുന്ന വീട്ടമ്മമാരെ സംബന്ധിച്ച് രാവിലെ കുട്ടികൾക്ക് വളരെ എളുപ്പത്തിൽ പത്തിരി ഉണ്ടാക്കിക്കൊടുക്കാൻ ആണെങ്കിൽ ഇതുപോലെ ഉണ്ടാക്കി കൊടുക്കും. കുഴക്കുകയും വേണ്ട പരത്തുകയും വേണ്ട എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി രണ്ടര ഗ്ലാസ് വെള്ളം ആവശ്യത്തിന് ഉപ്പ് ഒരു സ്പൂൺ വെളിച്ചെണ്ണ എന്നിവ ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം അതിലേക്ക് രണ്ട് കപ്പ് അരിപ്പൊടി ഇട്ടുകൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. അത് കഴിഞ്ഞ് ആ പാത്രം അടുപ്പിൽ വച്ച് നല്ലതുപോലെ ചൂടാക്കുക അപ്പോൾ മാവ് കട്ടിയായി വരുന്നത് കാണാൻ സാധിക്കും. ശേഷം കൈവിടാതെ തന്നെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. അത് നല്ലതുപോലെ ഡ്രൈയായി മാവ് പരുവത്തിലായി വരുന്നത് കാണാം.
ആ സമയത്ത് പുറത്തേക്ക് ഇറക്കിവച്ചതിനുശേഷം വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക ചെറുതായി ചൂട് മാറി വരുമ്പോൾ കൈകൊണ്ട് കുഴച്ച് എടുക്കുക. ശേഷം ചെയ്യേണ്ടത് രണ്ട് പ്ലാസ്റ്റിക് കവർ എടുക്കുക നന്നായി വൃത്തിയാക്കുക ശേഷം അതിന്റെ രണ്ടു ഭാഗത്തും കുറച്ച് വെളിച്ചെണ്ണ തേച്ച് കൊടുക്കുക ശേഷം. തയ്യാറാക്കിയ മാവിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുത്ത് ആദ്യത്തെ പ്ലാസ്റ്റിക് കവറിന് മുകളിലായി വെച്ച് മറ്റ് പ്ലാസ്റ്റിക് കവർ കൊണ്ട് അത് മൂടുക .
ശേഷം ഒരു പ്ലേറ്റോ അല്ലെങ്കിൽ ഏതെങ്കിലും ഒരു പാത്രമോ അതിനു മുകളിൽ വെച്ച് കൈകൊണ്ട് അമർത്തുക ഇപ്പോൾ നിങ്ങൾക്ക് കാണാം വളരെ കൃത്യമായ കനത്തിലും അളവിലും പത്തിരി പരന്നു വന്നിരിക്കുന്നത്.. ഇതുപോലെ തന്നെ ബാക്കിയെല്ലാം തയ്യാറാക്കി എടുക്കാവുന്നതാണ് ശേഷം അത് ഒരു പാൻ ചൂടാക്കി അതിലേക്ക് ഇട്ടുകൊടുത്ത രണ്ട് ഭാഗം നല്ലതുപോലെ ചുട്ടെടുക്കുക. ഇതുപോലെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ പത്തിരി ഉണ്ടാക്കുകയും ചെയ്യണം അടുക്കള വൃത്തികേട് ആകും എന്ന പേടിയും വേണ്ട. Credit : Grandmother tips