Making Of Soft Tasty Vatteppam : മലയാളികൾക്ക് എല്ലാം തന്നെ വളരെയധികം ഇഷ്ടമുള്ള ഒരു പലഹാരമാണ് വട്ടയപ്പം. വളരെ സോഫ്റ്റ് ആയ അപ്പം കഴിക്കാൻ വളരെയധികം രുചികരമാണ്. ബേക്കറിയിൽ നിന്നെല്ലാം കിട്ടുന്നതുപോലെയുള്ള സോഫ്റ്റ് വട്ടയപ്പം ഇനി വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ 200 ഗ്രാം പച്ചരി നല്ലതുപോലെ കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക.
പക്ഷേ നല്ലതുപോലെ കുതിർന്നു വന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ശേഷം അതിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. ശേഷമതിലേക്ക് അരക്കപ്പ് വെള്ള അവൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർത്തത് ചേർത്തു കൊടുക്കുക. അതോടൊപ്പം തന്നെ മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ ഈസ്റ്റ് ചേർക്കുക. അര ടീസ്പൂൺ ജീരകം ചേർക്കുക.
രുചിയും മണവും ഉണ്ടാകുന്നതിനെ അര ടീസ്പൂൺ ഏലക്കാപ്പൊടി, അര ടീസ്പൂൺ ഉപ്പ്, ശേഷം മുക്കാൽ കപ്പ് തേങ്ങാപ്പാൽ ചേർക്കുക. ശേഷം നല്ലതുപോലെ അരച്ചെടുക്കുക. ഒട്ടും തന്നെ തരികൾ ഉണ്ടാകാൻ പാടില്ല. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തുക. രണ്ട് ടീസ്പൂൺ ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം നന്നായി ഇളക്കി അടച്ചു വയ്ക്കുക.
നാലു അഞ്ചോ മണിക്കൂർ കൊണ്ട് തന്നെ വളരെ പെട്ടെന്ന് പൊന്തി വരുന്നതാണ്. ശേഷം മാവിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്തുകൊടുത്ത നന്നായി ഇളക്കുക. അപ്പം ഉണ്ടാക്കുന്ന ഒരു പാത്രം എടുത്ത് അതിൽ കുറച്ച് എണ്ണയോ വെളിച്ചെണ്ണയോ തേച്ച് കൊടുക്കുക. ശേഷം മാവൊഴിച്ച് ആവിയിൽ 10 15 മിനിറ്റ് വേവിച്ചെടുക്കുക. അപ്പം തയ്യാറായതിനുശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് കഴിക്കാം. Credit : Sheeba’s Recipes