Making Egg 65 : വളരെ രുചികരമായിട്ടുള്ള മുട്ട കൊണ്ടുള്ള ഒരു പുതിയ വിഭവം തയ്യാറാക്കാം.മുട്ട ഉപയോഗിച്ചുകൊണ്ട് ഇനി ആർക്കും എളുപ്പത്തിൽ മുട്ട 65 ഉണ്ടാക്കാം. ഇതിനായി 5 മുട്ട പുഴുങ്ങി എടുക്കുക ശേഷം അതിലെ വെള്ളം മാത്രം എടുത്ത് ചെറിയ കഷണങ്ങളാക്കി ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി അതിലേക്ക് ആവശ്യമായിട്ടുള്ള മസാലകൾ ചേർത്തു കൊടുക്കാം.
ആദ്യം തന്നെ ഒന്ന അര ടീസ്പൂൺ മുളകുപൊടിയും മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി കാൽ ടീസ്പൂൺ ജീരകപ്പൊടി അര ടീസ്പൂൺ ഗരം മസാല ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്. കാൽ കപ്പ് കടലപ്പൊടി കാൽകപ്പ് കോൺഫ്ലവർ എന്നിവയും ചേർത്തു കൊടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
കോൺഫ്ലവർ ചേർക്കുന്നത് കൊണ്ട് തന്നെ കഴിക്കുമ്പോൾ നല്ല ക്രിസ്പി ആയിരിക്കും. ശേഷം അതിലേക്ക് ഒരു മുട്ട കൂടി പൊട്ടിച്ചൊഴിച്ച് കൈകൊണ്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു 15 മിനിറ്റ് അടച്ചു മൂടി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടായി വരുമ്പോൾ ഓരോ ടീസ്പൂൺ വീതം മുട്ടയെടുത്ത് എണ്ണയിലേക്ക് ഇട്ടുകൊടുക്കുക ശേഷം നല്ലതുപോലെ പൊരിച്ചെടുക്കുക ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്തി വയ്ക്കാവുന്നതാണ് എല്ലാ മുട്ടയും ഇതുപോലെ തയ്യാറാക്കൂ. വളരെ എളുപ്പത്തിൽ കുറഞ്ഞ സമയം കൊണ്ട് തന്നെ തയ്യാറാക്കാൻ പറ്റിയ ഈ മുട്ടയുടെ റെസിപ്പി ഇന്ന് തന്നെ ഉണ്ടാക്കി നോക്കാൻ മറക്കരുത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
One thought on “ആ മുട്ടയുണ്ടെങ്കിൽ തയ്യാറാക്കൂ ടേസ്റ്റി മുട്ട 65. മുട്ട ഇതുപോലെ തയ്യാറാക്കു. | Making Egg 65”