മീൻ കഴിക്കാൻ ഇഷ്ടം ഇല്ലാത്ത മലയാളികൾ ഉണ്ടോ. അതിൽ തന്നെ ഉണക്കമീൻ കഴിക്കാൻ ഇഷ്ടമുള്ള ആളുകൾ വളരെ ഏറെയാണ്. പക്ഷേ ഈ ഉണക്കമീൻ നമ്മൾ പുറത്തുനിന്ന് വാങ്ങുമ്പോൾ അത് എത്രത്തോളം വൃത്തിയുള്ള സ്ഥലത്താണ് തയ്യാറാക്കിയിരിക്കുന്നത് എന്ന് നമുക്ക് ഉറപ്പു പറയാൻ സാധിക്കില്ല. കാരണം സോഷ്യൽ മീഡിയയിലൂടെ നമ്മൾ അത്തരത്തിലുള്ള പല വീഡിയോകളും കണ്ട് പലർക്കും എന്ന് ഉണക്കമീൻ പുറത്തുനിന്നും വാങ്ങാൻ വളരെ മടിയാണ്. എന്നാൽ അത് കഴിക്കാതിരിക്കാൻ സാധിക്കുമോ അതുമില്ല.
അതുകൊണ്ടുതന്നെ നമുക്ക് പുറത്തുനിന്നും ഇനി ഉണക്കമീൻ വാങ്ങേണ്ട വീട്ടിൽ തന്നെ ഉണക്കമീൻ തയ്യാറാക്കാം. അതിനായി ഫ്രിഡ്ജ് മാത്രം മതി. എങ്ങനെയാണ് വീട്ടിൽ ഉണക്കമീൻ തയ്യാറാക്കുന്നത് എന്ന് നോക്കാം ആദ്യം തന്നെ നല്ല അടച്ച് ഉറപ്പുള്ള ഒരു പാത്രം എടുക്കുക പ്ലാസ്റ്റിക് പാത്രമെടുക്കുന്നതായിരിക്കും നല്ലത്. അതിനുശേഷം ഏത് മീനാണോ നിങ്ങൾ എടുക്കുന്നത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി എടുക്കുക.
ശേഷംതയ്യാറാക്കുന്ന പാത്രം എടുത്ത് അതിന്റെ അടിയിൽ മുഴുവനായി ഉപ്പുവിതറി കൊടുക്കുക. അതിനു മുകളിലായി മീൻ നിരത്തി വയ്ക്കുക ശേഷം വീണ്ടും അതിനുമുകളിൽ ഉപ്പ് വിതറി കൊടുക്കുക. മീൻ മുഴുവനായും പൊതിയുന്ന രീതിയിൽ വേണം വിട്ടുകൊടുക്കുവാൻ വീണ്ടും മീൻ വച്ചു കൊടുക്കുക വീണ്ടും ഉപ്പ് വിതറി കൊടുക്കുക. ആവശ്യമുള്ളതാകുമ്പോൾ പാത്രം അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക.
ഏറ്റവും അടിയിലുള്ള തട്ടിൽ വച്ചാൽ മതി. പിറ്റേ ദിവസം എടുത്ത അതിൽ വന്നിരിക്കുന്ന വെള്ളം കളയുക വീണ്ടും അതിനുമുകളിൽ ഉപ്പ് ഇട്ടുകൊടുക്കുക. ശേഷം വീണ്ടും ഫ്രിഡ്ജിൽ വയ്ക്കുക വെള്ളം വരുന്ന സമയത്തെല്ലാം ആ വെള്ളം ചരിച്ചു കളയേണ്ടതാണ്. ഒരാഴ്ചയ്ക്ക് ശേഷം എടുത്തുനോക്കുമ്പോൾ സാധാരണ കടയിൽ നിന്നും നമ്മൾ വാങ്ങുന്ന രീതിയിലുള്ള ഉണക്കമീൻ റെഡി ആയിരിക്കും ഇത് പാചകം ചെയ്യുന്നതിനുമുൻപപ് കുറച്ചു സമയ വെള്ളത്തിൽ ഇട്ടു വയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.