Making Dal In Easy Way : വളരെ ടേസ്റ്റി ആയിട്ടുള്ള പരിപ്പ് കറി ഉണ്ടാക്കിയെടുക്കാൻ ഇനി അധികം സമയത്തിന്റെ ആവശ്യമില്ല. എല്ലാം ചേർത്ത് കുക്കറിൽ ഒറ്റവിസിൽ മാത്രം മതി. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു കുക്കർ എടുക്കുക. അതിലേക്ക് അരക്കപ്പ് പരിപ്പും കാൽ കപ്പ് ചെറുപയർ പരിപ്പും നല്ലതുപോലെ കഴുകി വൃത്തിയാക്കി ചേർക്കുക.
ശേഷം അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞതും രണ്ട് സവാള ചെറുതായി അരിഞ്ഞതും രണ്ട് പച്ചമുളക് രണ്ട് വെളുത്തുള്ളി ആവശ്യത്തിന് വെള്ളം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവയെല്ലാം ചേർത്ത് ഇളക്കി യോജിപ്പിച്ച് വയ്ക്കുക. ശേഷം കുക്കർ അടച്ച് പരിപ്പ് നല്ലപോലെ വേവിക്കുക.
ഒരു വിസിൽ കൂടി പോയാൽ രണ്ട് വിസിൽ അപ്പോഴേക്കും നല്ലതുപോലെ വെന്തു വന്നിരിക്കും. കുക്കർ തുറന്ന് ഒരു തവി ഉപയോഗിച്ചുകൊണ്ട് തക്കാളി വെളുത്തുള്ളി പച്ചമുളക് എന്നിവ നല്ലതുപോലെ ഉടച്ചു കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക പകർത്തി വെക്കുക. ഒരു ചെറിയ പാൻ ചൂടാക്കി അതിലേക്ക്രണ്ട് ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക.
ശേഷം അതിലേക്ക് മൂന്ന് വെളുത്തുള്ളി ചെറുതായി ചതച്ചതും അഞ്ചു ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് ചൂടാക്കുക ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അര ടീസ്പൂൺ ജീരകം മൂന്ന് വറ്റൽമുളകും ഒരു നുള്ള് കായപ്പൊടിയും കുറച്ച് കറിവേപ്പിലയും ചേർത്ത് ഇളക്കിയതിനു ശേഷം കറിയിലേക്ക് ഒഴിച്ച് കൊടുക്കുക. ഇതുപോലെ നിങ്ങളും പരിപ്പ് കറി തയ്യാറാക്കു.