Making Coconut Milk Egg Curry : ഇത് ഉണ്ടാക്കിയെടുക്കുന്നതിനു വേണ്ടി ആദ്യം തന്നെ ഒരു പാൻ ചൂടാക്കുക അതിലേക്ക് രണ്ട് ഏലക്കായ രണ്ട് ഗ്രാമ്പു ഒരു ചെറിയ കഷണം കറുവപ്പട്ട എന്നിവ ചേർത്ത് ചൂടാക്കുക ശേഷം മൂന്ന് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക പഴുന്ന വരുന്നതിന് ആവശ്യമായ ഉപ്പ് ചേർത്ത് വഴറ്റി എടുക്കുക.
സവാള വഴന്ന് ചെറിയ നിറം മാറി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മുളകുപൊടി മുക്കാൽ ടീസ്പൂൺ പെരുംജീരകപ്പൊടി കാൽ ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ ഗരം മസാല ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. എല്ലാം നല്ലതുപോലെ മൂത്ത് വരുമ്പോൾ അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
മൂന്ന് പച്ചമുളകും ചേർക്കുക വീണ്ടും ഇളക്കി യോജിപ്പിക്കുക. ശേഷം ഒന്നര കപ്പ് വെള്ളം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ഗ്രേവി പരുവം ആകുന്ന സമയത്ത് പുഴുങ്ങിയെടുത്ത മുട്ട അതിലേക്ക് ചേർത്തു കൊടുക്കുക. അതോടൊപ്പം തന്നെ അരക്കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ കൂടി ചേർത്ത് അടച്ചുവെച്ച് വേവിക്കുക.
തേങ്ങാപ്പാലും എല്ലാമായി മുട്ട നല്ലതുപോലെ മിക്സ് ആയി കട്ടിയുള്ള ഗ്രേവി പരുവം ആയതിനുശേഷം കുറച്ചു മല്ലിയില ചേർത്ത് പകർത്തി വയ്ക്കാം. ഇത്രയും ടേസ്റ്റി ആയിട്ടുള്ള തേങ്ങാപ്പാലിൽ വറ്റിച്ചെടുത്ത് മുട്ടക്കറി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. മുട്ടക്കറി ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കൂ. ഇത് ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും എല്ലാം കിടിലൻ കോമ്പിനേഷൻ ആയിരിക്കും.