ചപ്പാത്തി ഉണ്ടാക്കാൻ പരത്തുകയും വേണ്ട ചപ്പാത്തി പ്രസ്സറും വേണ്ട. ഈ പുതിയ സൂത്രം ഒന്ന് കണ്ടു നോക്കൂ.

വീട്ടിൽ നിങ്ങൾ എന്നും ചപ്പാത്തി ഉണ്ടാക്കാറുണ്ടോ. ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഏറ്റവും ബുദ്ധിമുട്ടായി തോന്നുന്നത് ഏതു കാര്യത്തിനാണ് ചപ്പാത്തി കുഴക്കുന്നതിലോ അല്ലെങ്കിൽ പരത്തി എടുക്കുന്നതിലോ. എന്നാൽ ചപ്പാത്തി പരത്തി എടുക്കുന്നതിന് നമുക്ക് ഒരു എളുപ്പമാർഗം നോക്കാം. ആ ഒരു കാര്യത്തിലെങ്കിലും നമുക്ക് വളരെ പെട്ടെന്ന് തന്നെസമയം ലാഭിക്കാം. ഇതിനെ ചെയ്യാൻ പറ്റുന്ന സൂത്രം എന്താണെന്ന് നോക്കൂ.

അതിനായി ആദ്യം തന്നെ രണ്ട് കപ്പ് ഗോതമ്പ് പൊടി ഒരു പാത്രത്തിലേക്ക് എടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക ഒരു അഞ്ചു മിനിറ്റ് എങ്കിലും നിർത്താതെ കുഴച്ചെടുക്കേണ്ടതാണ്. എങ്കിൽ മാത്രമേ ചപ്പാത്തിയും വളരെ സോഫ്റ്റ് ആയി കഴിക്കാൻ സാധിക്കുകയുള്ളൂ. അതിനുശേഷം അതിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക.

അടുത്തതായി ഏതെങ്കിലും ഒരു നീളത്തിലുള്ള പ്ലാസ്റ്റിക് കവർ എടുക്കുക അല്ലെങ്കിൽ വീട്ടിൽ വെളിച്ചെണ്ണ വാങ്ങുന്ന കവർ ഉണ്ടെങ്കിൽ അത് തന്നെ മതി അതെടുത്ത് മൂന്നു ഭാഗം കട്ട് ചെയ്ത് മാറ്റുക. ശേഷം അതിന്റെ ഒരു ഭാഗത്ത് ചപ്പാത്തിയുടെ ഉരുള വച്ച് കൊടുക്കുക ശേഷം അതിനു മുകളിലായി ഒരു പ്ലാസ്റ്റിക് കവർ വെച്ച് കൊടുക്കുക ശേഷം വീട്ടിലെ ഏതെങ്കിലും ഒരു സ്റ്റീൽ പരന്ന പാത്രം അതിനുമുകളിലായി വെച്ച് കൈ വെച്ച് അമർത്തുക.

നന്നായി അമർത്തിക്കൊടുക്കുക അതിനുശേഷം പുറത്തേക്ക് എടുത്ത് നോക്കൂ സാധാരണ നമ്മൾ ചപ്പാത്തി പരത്തുന്നതിനേക്കാൾ വളരെ കൃത്യം അളവിൽ വട്ടത്തിലും അതുപോലെ തന്നെ ഒരേ രീതിയിലുള്ള കനത്തിലും കിട്ടുന്നതാണ്. എല്ലാ ഉരുളകളും ഇതുപോലെ തയ്യാറാക്കുക. അതിനുശേഷം സാധാരണ രീതിയിൽ ചപ്പാത്തി ചുട്ട് എടുക്കുക. ഇനി ചപ്പാത്തി പരത്തി സമയം കളയേണ്ട ആവശ്യമില്ല. Video credit : Grandmother tips

Leave a Reply

Your email address will not be published. Required fields are marked *