Making Bhindi Curd Curry : വെണ്ടക്കയം തൈരും ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു മോര് കറി തയ്യാറാക്കാം. ഇത് ഇങ്ങനെയാണോ ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക. അതിലേക്ക് കാൽ കപ്പ് തേങ്ങ ചിരകിയതും അഞ്ചൽ ചുവന്നുള്ളി 3 പച്ചമുളക് അര ടീസ്പൂൺ ചെറിയ ജീരകം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുത്ത് മാറ്റി വയ്ക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം വെണ്ടയ്ക്ക ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നന്നായി വഴറ്റിയെടുക്കുക. വെണ്ടയ്ക്ക നല്ലതുപോലെ വഴന്നു വരുമ്പോൾ ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
അര ടീസ്പൂൺ കടുക് ഒരു രണ്ടു നുള്ള് ഉലുവ ഒരു ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത് ഒരു ടീസ്പൂൺ ഇഞ്ചി അരിഞ്ഞത് ചേർത്ത് നന്നായി മൂപ്പിച്ച് എടുക്കുക കുറച്ച് വറ്റൽമുളക് ചേർത്തു കൊടുക്കുക കറിവേപ്പില ചേർത്ത് കൊടുക്കുക ശേഷം വഴറ്റി വച്ചിരിക്കുന്ന വെണ്ടക്കയം ചേർത്തു കൊടുക്കുക. ശേഷം വരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക.
അരപ്പ് നല്ലതുപോലെ ഡ്രൈയായി വരുമ്പോൾ രണ്ട് കപ്പ് അധികം പുളിയില്ലാത്ത തൈര് ചേർത്ത് കൊടുക്കുക. തൈര് എടുക്കുന്ന സമയത്ത് ഒന്ന് മിക്സിയിലിട്ട് കറക്കിയതിനു ശേഷം ഒഴിച്ചു കൊടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം കാൽ ടീസ്പൂൺ കായപ്പൊടിയും ചേർത്ത് ചെറുതായി ചൂടായി വരുമ്പോൾ ഉടനെ തന്നെ ഇറക്കി വയ്ക്കുക. ഇതുപോലെ ടേസ്റ്റി ആയിട്ടുള്ള വെണ്ടയ്ക്ക മോരുകറി നിങ്ങളും തയ്യാറാക്കൂ.
2 thoughts on “ഈ ചേരുവ കൂടി ചേർത്ത് മോരുകറി തയ്യാറാക്കുക. ഇനിയെന്നും വീട്ടിൽ മോര് കറി ആയിരിക്കും. | Making Bhindi Curd Curry”