നമ്മുടെ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് പ്രോട്ടീൻ വളരെ അത്യാവശ്യമാണ്. ശരീരത്തിൽ പ്രോട്ടീൻ കുറഞ്ഞാൽ അത് ഹോർമോൺ അസന്തുലിതാവസ്ഥ, പേശികൾക്ക് പ്രശ്നങ്ങൾ,ചർമ്മ പ്രശ്നങ്ങൾ,വിളർച്ച തുടങ്ങിയ പ്രശ്നങ്ങൾക്കൊക്കെ കാരണമാകും. എന്നാൽ പലരുടെയും തെറ്റായ ധാരണ മസിലുകൾ പെരിപ്പിച്ച് കാണിക്കാനാണ് പ്രോട്ടീൻ എന്നാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാൻ പ്രോട്ടീൻ പൗഡർ ആണ് മാർഗ്ഗം എന്നാണ് പലരും ധരിച്ചിരിക്കുന്നത്.
എന്നാൽ പ്രോട്ടീൻ സമ്പുഷ്ടമായ ചില ഭക്ഷണങ്ങളാണ് ഇതിന് സഹായിക്കുന്നത്. നമ്മുടെ ഡയറ്റിൽ ഒട്ടും തന്നെ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ. കോഴിയിറച്ചി, താറാവ് ഇറച്ചി ഇവയിൽ ധാരാളമായി പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീനുകളുടെ നല്ല ഉറവിടമാണ് കടൽ മത്സ്യങ്ങൾ. ബീഫ്, പോർക്ക് പോലുള്ള മൃഗ പ്രോട്ടീനുകൾ സമ്പൂർണ്ണ പ്രോട്ടീനുകൾ ആണ്.
നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാവിധ അമിനോ ആസിഡുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. പാലും പാലുൽപന്നങ്ങളും പ്രോട്ടീനുകളുടെ ശേഖരമാണ്. പശു, എരുമ, ആട് തുടങ്ങിയ മൃഗങ്ങളിൽ നിന്നുള്ള പാൽ നമുക്ക് സാധാരണയായി ലഭിക്കുന്നു. ഇവ ശരീരത്തിന് വളരെയധികം ഗുണം ചെയ്യും.
പാലുൽപന്നങ്ങൾ ആയ തൈര്, മോര്, ഗ്രീക്ക് യോഗർട്ട് എന്നിവയും ആരോഗ്യകരമാണ്. ബീൻസ്, പയർ, കടല തുടങ്ങിയവയിൽ ധാരാളമായി നാരുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ബദാം, വാൾനട്ട്, കശുവണ്ടി, പിസ്ത, ഹെസൽ നോട്ട്, എള്ള്, ചിയ എന്നിവയും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ പ്രോട്ടീനിന്റെ അളവ് വർദ്ധിക്കുന്നതിന് സഹായിക്കും. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി ഡോക്ടർ പറയുന്നത് കേൾക്കൂ.