ഇരട്ടി സന്തോഷം പങ്കുവെച്ച് മൈഥിലി!! ഫോട്ടോ ഷൂട്ട് ചിത്രങ്ങളിൽ ക്യൂട്ട് ആയ് താരം.

മലയാളികൾക്ക് ഏവർക്കും സുപരിചിതയായ നടിയാണ് മൈഥിലി. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെ ആണ് അഭിനയ ജീവിതത്തിന് താരം അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിച്ച മൈഥിലി ആരാധകരുടെ പ്രിയ നടിയായി മാറുകയായിരുന്നു. അഭിനയ ജീവിതത്തിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു താരം മലയാളികൾക്ക് മുമ്പിൽ നിന്ന് അപ്രത്യക്ഷമാകുന്നത്.

പിന്നീട് താരത്തിന്റെ വിവാഹ സമയത്താണ് പ്രേക്ഷകർക്ക് മുന്നിൽ വീണ്ടും സജീവമായ് എത്തുന്നത്. അഭിനയ മേഖലയിൽ നിന്നും അകന്നു നിന്ന താരം ഇന്നും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. ഈ വർഷം ഏപ്രിലിൽ ആയിരുന്നു താരത്തിന്റെ വിവാഹം സമ്പത്തുമായ് നടന്നത്. ഈയടുത്ത് തിരുവോണ ദിനത്തിൽ ആണ് താരം ഗർഭിണിയാണെന്നുള്ള വാർത്ത ആരാധകരെ സന്തോഷപൂർവ്വം അറിയിച്ചത്. നിരവധി താരങ്ങളും ഒപ്പം തന്നെ ആരാധകരും ആശംസകൾ ആയി രംഗത്ത് വന്നിരുന്നു.

എന്നാൽ അതിനു പിന്നാലെയാണ് ഇരട്ടി സന്തോഷത്തിൽ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കുന്നത്. പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളോടൊപ്പം താരത്തിന്റെ ഹൃദയസ്പർശിയായ വാക്കുകളും ആരാധകർ ഏറ്റെടുത്തു. നീ ഉണ്ടായത് അറിഞ്ഞപ്പോൾ തൊട്ട് നിന്നെ ഞാൻ ഒരുപാട് സ്നേഹിച്ചു കൊണ്ടിരിക്കുകയാണ്. എന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന നീ എന്റെ ജീവിതത്തിലെ അത്ഭുതമാണ്.

ഓരോ ദിവസവും നിന്റെ സാന്നിധ്യവും നീ ഇത്രയും വേഗം വളരുന്നതും എനിക്കറിയൻ പറ്റുന്നുണ്ട്. ഓരോ ദിവസവും മൃദുലമായ് നിന്റെ ഹൃദയം ഇടിക്കുന്നതും എനിക്കറിയാം. അതുകൊണ്ടുതന്നെ ഇത്രയും സ്പെഷ്യൽ ആയുള്ള സ്ഥലവും ഈ അനുഭവങ്ങളും ഇത്രയും കാലം ഞാൻ നിന്നെ കൊണ്ടു നടന്നതും എൻ്റെ ജീവിതത്തിൽ ഞാൻ എന്നും ഓർമ്മിക്കും. എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. നിരവധി പേരാണ് മൈഥലിയുടെ ഈ പുതിയ ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Mythili (@mythili2424)

Leave a Reply

Your email address will not be published. Required fields are marked *