വിവാഹം കഴിഞ്ഞ് രണ്ടുമാസം തികയുബോഴേക്കും പുതിയ സന്തോഷ വാർത്തയുമായി മഹാലക്ഷ്മിയും രവീന്ദറും.!!

മലയാളികൾക്ക് സുപരിചിതയായ നടിയാണ് മഹാലക്ഷ്മി. ഹരിചന്ദനം എന്ന ടെലിവിഷൻ പരമ്പരയിലെ റോസ് എന്ന കഥാപാത്രത്തിലൂടെയാണ് മഹാലക്ഷ്മി ആദ്യമായി മലയാളികൾക്ക് മുൻപിൽ എത്തുന്നത്. മഹാലക്ഷ്മി തനിക്ക് ലഭിച്ച കഥാപാത്രത്തെ അതിന്റെ പൂർണ്ണതയോടെയാണ് ആരാധകരിലേക്ക് എത്തിച്ചത്. അതുകൊണ്ടുതന്നെ താരത്തെ ഇരു കയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. മലയാളി അല്ലെങ്കിൽ പോലും അഭിനയത്തിലൂടെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്.

മലയാളികൾക്കിടയിൽ നിന്ന് അപ്രത്യക്ഷമായ മഹാലക്ഷ്മി ഇന്നും തമിഴ് സിനിമ സീരിയൽ മേഖലയിൽ സജീവമായി തുടരുന്നു. ഈ വർഷം സെപ്റ്റംബർ ഒന്നിനായിരുന്നു ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് താരത്തിന്റെ വിവാഹം തമിഴ് ഫിലിം പ്രൊഡ്യൂസർ ആയ രവീന്ദർ ആയി നടക്കുന്നത്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. സമൂഹ മാധ്യമങ്ങളിൽ ഏറെ നിറഞ്ഞു നിന്നിരുന്ന വാർത്തയായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് രണ്ടുമാസം കഴിയുമ്പോഴേക്കും പുതിയൊരു സന്തോഷ വാർത്തയും ആയാണ് ഈ താര ദമ്പതികൾ എത്തുന്നത്.

തന്റെ പ്രിയതമയ്ക്ക് ആദ്യമായി നൽകുന്ന സമ്മാനമാണ് സമൂഹ മാധ്യമങ്ങളിലൂടെ രവീന്ദർ പങ്കുവെക്കുന്നത്. ഏവരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന എംജി കാർ ആണ് താരം വാങ്ങിക്കുന്നത്. പുത്തൻ കാർ വാങ്ങിയ ഉടനെ രവീന്ദ്രൻ കാറിന്റെ താക്കോൽ മഹാലക്ഷ്മിയെ ഏൽപ്പിക്കുകയായിരുന്നു. ഇരുവരും ഒന്നിച്ച് ഷോറൂമിൽ വെച്ച് കാറിന്റെ കവർ മാറ്റുന്നതും പുത്തൻകാർ കണ്ടപ്പോൾ മഹാലക്ഷ്മിയുടെ മുഖത്ത് വിടർന്ന പുഞ്ചിരി എല്ലാം വീഡിയോയിലൂടെ വളരെ മനോഹരമായി കാണിച്ചിരിക്കുന്നു.

തന്റെ പ്രിയതമയുടെ ആഗ്രഹം സാധിച്ചു കൊടുത്തതിലും ഭാര്യയുടെ പുഞ്ചിരി കാണാൻ കഴിഞ്ഞ സന്തോഷത്തിലും ആണ് രവീന്ദർ. ഇരുവരുടെയും ഒന്നിച്ചുള്ള വീഡിയോ പുറത്തുവന്നതോടെ ആരാധകർ സോഷ്യൽ മീഡിയയിൽ വൈറലാക്കി മാറ്റുകയായിരുന്നു. ഒട്ടനേകം പേരാണ് ഈ വീഡിയോയ്ക്ക് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്. ഇരുവരുടെയും വിവാഹശേഷം ഒട്ടനേകം സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നെങ്കിലും അതൊന്നും കാര്യമാക്കാതെ തങ്ങളുടെ വിവാഹ ജീവിതമായി സന്തോഷപൂർവ്വം മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. അതിനു പിന്നാലെയാണ് തന്റെ പ്രിയതമയ്ക്ക് പുത്തൻ സമ്മാനവുമായി രവീന്ദർ രംഗത്ത് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *