ഒക്ടോബർ ഒന്നാം തീയതി മുതൽ ഏറ്റവും കൂടുതൽ നേട്ടം കൊയ്യുന്ന നക്ഷത്രക്കാരെ പറ്റിയും ഏറ്റവുമധികം ദോഷം വരുന്ന നക്ഷത്രക്കാരെ പറ്റിയും അറിയാം. ഏകദേശം ഒമ്പതോളം നാളുകാർക്ക് നല്ല സമയവും ഏഴോളം നാളുകാർക്ക് ദോഷ സമയമാണ് ഇത്. തിരുവോണം നക്ഷത്രക്കാർക്ക് ഏറ്റവും മോശമായ സമയമാണിത് സാമ്പത്തിക നഷ്ടവും ജോലി തടസ്സവും ഇവർക്ക് ഉണ്ടാവും.
ഉത്രട്ടാതി നക്ഷത്രക്കാര് പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമാണിത് . ശാരീരിക ദുഃഖകള് വന്നുചേരുന്ന സമയമാണിത് പ്രത്യേകം ശ്രദ്ധിക്കുക. അവിട്ടം നക്ഷത്രക്കാർക്കും മോശ സമയമാണ് പെട്ടെന്നുള്ള അസുഖങ്ങൾ, ആശുപത്രിവാസം എന്നിവ ഉണ്ടായേക്കാം. അടുത്ത നക്ഷത്രം ഉത്രം, വീഴ്ചകൾ ഒടിവുകൾ എന്നിവ ഉണ്ടാവാം.അപകടം പിടിച്ച സമയമാണിത് പ്രത്യേകം ശ്രദ്ധിക്കണം. രോഹിണി നക്ഷത്രക്കാരെ സംബന്ധിച്ചടുത്തോളം കുടുംബ കലഹം ഉണ്ടാവാനുള്ള സാഹചര്യം കൂടുതലാണ് വാക്കുകൾ വളരെ സൂക്ഷിച്ചു വേണം ഉപയോഗിക്കാൻ.
ഭരണി നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം സാമ്പത്തിക നഷ്ടം, പരാജയം എന്നിവ ഉണ്ടായേക്കാം. നല്ല കാര്യങ്ങൾ ഈ മാസം കഴിഞ്ഞ് തുടങ്ങുന്നതാവും നല്ലത്. കാർത്തിക നക്ഷത്രക്കാർക്ക് തൊഴിലിടത്ത് ഒരുപാട് മനപ്രയാസം ദുഃഖങ്ങൾ എന്നിവ ഉണ്ടാവാൻ ഉള്ള സാഹചര്യം കൂടുതലാണ്. വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. ഒമ്പതോളം നക്ഷത്രക്കാർക്ക് ഇനി നല്ല നേരമാണ്. രേവതി നക്ഷത്രക്കാർക്ക് വളരെ നല്ല സമയമാണ് ഇനി. മൂലം നക്ഷത്രക്കാർക്ക് ജീവിതത്തിൽ ഒരുപാട് സന്തോഷം ഉണ്ടാവുന്നു.
പുതിയ സംരംഭങ്ങൾ എല്ലാം വിജയിക്കുന്ന സമയം കൂടിയാണിത്. പൂരുരുട്ടാതി നക്ഷത്രക്കാർക്ക് അവർ എന്തു വിചാരിച്ചാലും നേടിയെടുക്കാവുന്ന നല്ല സമയം കൂടിയാണ്. മകം നക്ഷത്രക്കാർക്ക് സന്തോഷവും സമാധാനവും ലഭിക്കുന്ന സമയമാണ്. ഉത്രാടം നക്ഷത്രക്കാർക്ക് ഇനി രാജയോഗം. പൂയം നക്ഷത്രക്കാർക്ക് ഈശ്വരാധീനം വേണ്ടുവോളം കിട്ടുന്ന സമയം ആണിത്. ചിത്തിര നക്ഷത്രക്കാരുടെ ജീവിതം വളരെ ആരോഗ്യപൂർണമാകുന്ന സമയമാണിത്. ഉത്രാടം വിശാഖം എന്നീ നക്ഷത്രക്കാർക്കും നല്ല സമയമാണ് ഈ ഒക്ടോബർ മാസം.