ലവ് ഹാസ് മെനി ഫ്ലേവേഴ്സ്..വീണ്ടും ചിത്രങ്ങളുമായ് സൂപ്പർ ജോടികൾ.!! ആഹ്ലാദത്തിൽ മലയാളികളും.

മലയാളികളുടെ പ്രിയ താര ജോടികളിൽ മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചവരാണ് നസ്രിയ ഫഹദ് ദമ്പതികൾ. ഇരുവരും ഒന്നിച്ച് എത്തുന്ന ഏതൊരു നിമിഷവും ഏറെ സന്തോഷത്തോടെയാണ് മലയാളികൾ ഏറ്റെടുക്കാറുള്ളത്. അത്രമാത്രമാണ് ഈ താര ദമ്പതികളെ മലയാളികൾ സ്നേഹിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഒട്ടും തന്നെ സജീവമല്ലാത്ത ഫഹദിന്റെ നസ്രിയയുടെയും വിശേഷങ്ങൾ നസ്രിയയിലൂടെ തന്നെയാണ് ആരാധകർ അറിയാറുള്ളത്.

നസ്രിയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ് ആരാധകർക്കായി എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുള്ളത്. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നതാണ് നസ്രിയ പങ്കുവെച്ച പുതിയ നിമിഷങ്ങൾ. നസ്രിയയും ഫഹദ് ഒന്നിച്ച് ഒരു പൊതുവേദിയിൽ എത്തുന്ന നിമിഷങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ താരം പോസ്റ്റ് ചെയ്യുന്നത്. ലവ് ഹാസ് മെനി ഫ്ലേവേഴ്സ് എന്ന് പറഞ്ഞുകൊണ്ടാണ് നസ്രിയ ചിത്രങ്ങൾ പങ്കുവെക്കുന്നത്. ചിത്രങ്ങൾ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റുകയായിരുന്നു.

ഇതിനുമുമ്പും ഈ ഐസ്ക്രീമിന്റെ പരസ്യത്തിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്നു. ആദ്യം ഇവർ പരസ്പരം തമ്മിൽ അടി കൂടുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. അതിൽ നിന്നും എന്താണ് സംഭവം എന്ന് ആരാധകർക്ക് ഒന്നും മനസ്സിലായിരുന്നില്ല. അതിനു പിന്നാലെയാണ് പ്രണയ നിമിഷങ്ങളുമായി ഈ താര ദമ്പതികൾ വീണ്ടും മലയാളി പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. രണ്ടാമത്തെ വീഡിയോയും കൂടി പുറത്തുവന്നതോടെ മലയാളികൾക്ക് എല്ലാം കാര്യം പിടികിട്ടി.

പുതിയ ഐസ്ക്രീം കമ്പനിയുടെ പ്രമോഷനു വേണ്ടിയിട്ടാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത് എന്ന് മലയാളി പ്രേക്ഷകർ കണ്ടെത്തുകയായിരുന്നു. വളരെ അപൂർവമായി മാത്രം ഈ താര ദമ്പതികളെ ഒന്നിച്ച് കാണുന്നതിനാൽ തന്നെ ഇരുവരുടെയും ഏതൊരു ചിത്രവും സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. പതിവുകളിൽ നിന്ന് ഒരു മാറ്റവും കൂടാതെ നസ്രിയ പങ്കുവെച്ച ചിത്രങ്ങൾക്കും ആരാധകർ ഒട്ടനവധി ലൈക്കുകളും ഒപ്പം തന്നെ കമന്റുകളുമായി എത്തുന്നുണ്ട്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

Leave a Reply

Your email address will not be published. Required fields are marked *