മിക്ക വീടുകളിലെയും പ്രധാന പ്രശ്നമാണ് പല്ലി ശല്യം. എന്നാൽ പൊതുവേ വീടുകളിൽ പല്ലികൾ ഉണ്ടെങ്കിൽ പ്രാണികളും പാറ്റകളും കൂടുതലായി വരില്ല. എന്നിരുന്നാലും വീടിൻറെ ചുമരുകളിൽ എന്നും പല്ലികളെ കാണുമ്പോൾ നമുക്ക് അറപ്പും വെറുപ്പും എല്ലാം തോന്നാറുണ്ട്. എന്നാൽ ഇവയെ എങ്ങനെ തുരക്കണം എന്ന് ഒട്ടുമിക്ക ആളുകൾക്കും അറിയില്ല എന്നതാണ് വാസ്തവം. പല്ലികളെ എങ്ങനെ തുരത്തി ഓടിക്കാം എന്ന് ഈ വീഡിയോയിൽ വിശദമായി പറയുന്നു.
പ്രത്യേകിച്ചും മാർക്കറ്റിൽ നിന്നും ഉൽപ്പന്നങ്ങൾ ഒന്നും പല്ലികളെ ഓടിക്കുന്നതിനായി ലഭിക്കുന്നില്ല അതുകൊണ്ടുതന്നെ പ്രകൃതിദത്തമായ രീതിയിലാണ് നമ്മൾ ഇവയെ തുരത്താൻ പോകുന്നത്. കർപ്പൂരത്തിന്റെ മണം പല്ലികൾക്ക് തീരെ ഇഷ്ടമല്ലാത്തത് കൊണ്ട് തന്നെ പല്ലുകൾ കൂടുതലായി വരുന്ന ഭാഗങ്ങളിൽ കർപ്പൂരത്തിന്റെ ഓരോ തുണ്ട് കൊണ്ടുപോയി വെച്ചാൽ മതിയാകും.
കുറച്ചു വെള്ളത്തിൽ കർപ്പൂരം പൊടിച്ചു മിക്സ് ചെയ്തതിനു ശേഷം അത് വീടിൻറെ വിവിധ ഭാഗങ്ങളിൽ കളിക്കുന്നത് പല്ലി ശല്യം അകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ്. അതുപോലെതന്നെ വെളുത്തുള്ളിയുടെ മണവും പല്ലികൾക്ക് തീരെ ഇഷ്ടമല്ല. അതിൻറെ അല്ലികൾ എടുത്തതിനു ശേഷം ഇവ കൂടുതലായി വരുന്ന ഭാഗങ്ങളിൽ വെച്ചുകൊടുത്താൽ തന്നെ പല്ലികൾ അവിടെ നിന്നും ഓടി രക്ഷപ്പെടും.
അല്ലെങ്കിൽ അല്പം വെളുത്തുള്ളി അരച്ചെടുത്ത് അതിലേക്ക് കുറച്ചു വെള്ളം ചേർത്ത് പല്ലികൾ വരുന്ന ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുത്താലും മതിയാകും. കരയാമ്പൂ പല്ലികൾ കൂടുതലായി വരുന്ന ഭാഗങ്ങളിൽ വെച്ചുകൊടുത്താൽ അവ അവിടെ നിന്നും ഓടിപ്പോകും. മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഇതിൽ ഏതെങ്കിലും ഒരു രീതി ചെയ്യുക. നിങ്ങൾക്കും ഉറപ്പായി റിസൾട്ട് കിട്ടും. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണൂ.