സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് ഒട്ടുമിക്ക ആളുകളും. മുഖസൗന്ദര്യത്തിനായി വിപണിയിൽ ലഭിക്കുന്ന ഏതുതരത്തിലുള്ള ഉൽപ്പന്നങ്ങളും വാങ്ങിച്ചു ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത്തരത്തിലുള്ള ഉൽപ്പന്നങ്ങൾ ചർമ്മത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. മുഖ സൗന്ദര്യത്തിൽ ഏറ്റവും പ്രാധാന്യം നൽകുന്ന ഒന്നാണ് ചുണ്ടുകളുടെ ഭംഗി.
കറുത്ത കരുവാളിറ്റി ചുണ്ടുകൾ സൗന്ദര്യത്തിന് വലിയൊരു വെല്ലുവിളിയാണ്. ചിലരുടെ ചുണ്ടുകൾ ജന്മനാ കറുത്തതാവും, എന്നാൽ മറ്റു ചിലരുടെ ചുണ്ടുകളിൽ വേണ്ടത്ര ശ്രദ്ധ നൽകാത്തത് മൂലം കറുത്തു പോയതും ആവാം. ചുണ്ട് നന്നായി ചുവന്ന തുടുക്കാനും മൃദുത്വം ഉണ്ടാവാനും നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ചില പൊടിക്കൈകൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
അതിൽ ആദ്യമായി ചുണ്ട് സ്ക്രബ്ബ് ചെയ്യുന്നതിനായി അല്പം പഞ്ചസാരയും തേനും ചേർത്ത് നന്നായി മസാജ് ചെയ്തു കൊടുക്കുക. കുറച്ചുനേരം കഴിഞ്ഞ് അത് തുടച്ചു മാറ്റുക. അല്പം തേനെടുത്ത് അതിലേക്ക് കുറച്ചു നാരങ്ങാ നീര് കൂടി ചേർത്ത് ചുണ്ടിൽ തേച്ചുപിടിപ്പിക്കുക. ഏകദേശം ഒരു മണിക്കൂർ കഴിയുമ്പോൾ ഇത് തുടച്ചു കളയാവുന്നതാണ്. ചുണ്ടിലെ കരിവാളിപ്പ് മാറ്റാൻ ഏറ്റവും ഉത്തമമാണ് ചെറുനാരങ്ങ.
രാത്രി കിടക്കുന്നതിനു മുൻപ് അല്പം റോസ് വാട്ടറും ഗ്ലിസറിനും ചേർത്ത് നന്നായി യോജിപ്പിച്ച് ചുണ്ടിൽ പുരട്ടി കിടക്കുക. രാവിലെ എണീറ്റ് കഴുകി കളഞ്ഞാൽ മതിയാവും. തുടർച്ചയായി രണ്ടാഴ്ചയെങ്കിലും ഇത് ചെയ്യേണ്ടതുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ ചെയ്യാവുന്ന രീതികൾ ആണിത്. നാച്ചുറലായ പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ഇവ കൊണ്ട് മറ്റ് ദോഷങ്ങൾ ഒന്നും ഉണ്ടാവുകയില്ല. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.