ചുണ്ടുകൾ ചുവന്ന ചെറിപ്പഴം പോലെയാവാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പ്…

ഭംഗിയുള്ള ചുവന്ന തുടുത്ത ചുണ്ടുകൾ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. മുഖസൗന്ദര്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചുണ്ടുകളുടെ സൗന്ദര്യം. എന്നാൽ പലരും ചുണ്ടുകളുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് കെമിക്കലുകൾ അടങ്ങിയ ലിപ് ബാമുകളും, ലിപ്സ്റ്റിക്കുകളും എല്ലാം ഉപയോഗിക്കാറുണ്ട്. വിപണിയിൽ ലഭിക്കുന്ന കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ.

താൽക്കാലികമായി മാത്രം ഈ പ്രശ്നങ്ങൾക്ക് പരിഹാരം ആകുന്നുള്ളൂ. എന്നാൽ ഇവ ദീർഘകാലം ഉപയോഗിക്കുമ്പോൾ പല ചർമ്മ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവുന്നു. അതുകൊണ്ടുതന്നെ പ്രകൃതിദത്തമായ രീതിയിൽ ഇവ പരിഹരിക്കുന്നതാണ് ഏറ്റവും ഉത്തമം. ചുണ്ടുകളിലെ വരൾച്ച, കാഠിന്യം, കറുത്ത നിറം എന്നിവ പൂർണ്ണമായി അകറ്റുന്നതിനായി വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു പൊടിക്കൈ നമുക്ക് പരിചയപ്പെടാം.

ഇതിനായി വീടുകളിൽ സുലഭമായി ലഭിക്കുന്ന തേൻ പഞ്ചസാര നാരങ്ങാനീര് റോസ് വാട്ടർ ഗ്ലിസറിൻ എന്നിവയൊക്കെയാണ് ആവശ്യമായി വരുന്നത്. ആദ്യമായി ചുണ്ടിലെ മൃതകോശങ്ങൾ ഇല്ലാതാക്കുന്നതിനായി പഞ്ചസാരയും തേനും ചേർത്ത് നന്നായി സ്ക്രബ്ബ് ചെയ്തു കൊടുക്കുക. അവ കഴുകി കളഞ്ഞതിനുശേഷം തേനും നാരങ്ങാനീരും ചേർത്ത് ചുണ്ടുകളിൽ നന്നായി പുരട്ടി ഒരു മണിക്കൂർ നേരം വയ്ക്കുക.

അതിനുശേഷം റോസ് വാട്ടറും ഗ്ലിസറിനും കൂടി ചുണ്ടുകളിൽ തേക്കാവുന്നതാണ്. ഇത് തുടർച്ചയായി കുറച്ച് ദിവസങ്ങൾ ചെയ്താൽ ചുണ്ടുകളിലെ കറുപ്പ് നിറമെല്ലാം മാറി ചുവന്ന തുടുത്ത ചുണ്ടുകൾ ലഭിക്കും. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ രീതി ഉപയോഗിച്ച് നോക്കാവുന്നതാണ്.ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.