Removing Dark Lip Color Tip: നന്നായി പുഞ്ചിരിക്കുന്നതിനും ചുവന്ന തുടുത്ത ചുണ്ടുകൾക്കും വേണ്ടി ആഗ്രഹിക്കാത്തവരുണ്ടോ. ചുണ്ടുകൾ നിറം വയ്ക്കുന്നതിന് പലതരത്തിലുള്ള ക്രീമുകൾ ഉപയോഗിച്ച് ചുണ്ടുകൾ കറുത്തു പോയവർക്കും അതുപോലെ മറ്റെന്തെങ്കിലും കാരണങ്ങളാൽ ചുണ്ടുകൾ കറുത്തു പോയവർക്കും. ഇനി വളരെ എളുപ്പത്തിൽ തന്നെ ചുണ്ടുകളെ ചുവന്ന തുടുത്തതാക്കാം.
അതിനായി നമുക്ക്വീട്ടിൽ തന്നെ ഒരു ലിപ്പ് ബാം തയ്യാറാക്കാം. അതിനായി ആദ്യം തന്നെ ഒരു പകുതി ബീറ്ററൂട്ട് ചെറുതായി അരിഞ്ഞെടുക്കുക ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. അരയ്ക്കുമ്പോൾ വെള്ളം ചേർക്കേണ്ട ആവശ്യമില്ല. ഒട്ടും തന്നെ തരികൾ ഇല്ലാതെ വളരെയധികം കട്ടിയിൽ പേസ്റ്റ് പോലെ അരച്ചെടുക്കുക.
അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ശേഷം അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്തു കൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക ഇത് ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കുന്നതാണ് ആവശ്യത്തിന് അനുസരിച്ച് ദിവസവും ചുണ്ടിൽ തേച്ച് കൊടുക്കുക ഇത് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടും.
ബീറ്റ് റൂട്ട് സൗന്ദര്യത്തിന് വളരെയധികം നല്ലതാണ്. ചുണ്ടിലെ കറുപ്പ് നിറം മാറുന്നതിനും അതുപോലെ തന്നെ സ്വാഭാവികമായ നിറത്തോടെ ചുണ്ടിന്റെ നിറം നിലനിർത്തുന്നതിനും കൂടാതെ ചുണ്ട് വളരെയധികം സോഫ്റ്റ് ആയി എപ്പോഴും കാണപ്പെടുന്നതിനും ഇത് വളരെയധികം നല്ലതാണ്. ചുണ്ടിന്റെ സൗന്ദര്യം ആഗ്രഹിക്കുന്നവർ എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക. ഒരുപാട് വില കൊടുത്ത് പലതരത്തിലുള്ള ക്രീമുകൾ വാങ്ങി ഉപയോഗിക്കുന്നതിന് പകരം ഇതുപോലെ തയ്യാറാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക.