എല്ലാവർക്കും ചപ്പാത്തി കഴിക്കാൻ ഇഷ്ടമാണ്. എന്നാൽ അത് ഉണ്ടാക്കിയെടുക്കാൻ പലർക്കും മടിയാണ്. മാവ് കുഴയ്ക്കാനും, പരത്താനും എല്ലാത്തിനും കൂടി കുറെയധികം സമയം ആവശ്യമായി വരും. ചപ്പാത്തി ഉണ്ടാക്കുമ്പോൾ ചില സമയങ്ങളിൽ വളരെ ഹാർഡ് ആയി മാറാറുണ്ട് അത് പലരുടെയും ഒരു പ്രശ്നമാണ്. എന്നാൽ വളരെ സോഫ്റ്റ് ആയി പഞ്ഞി പോലത്തെ ചപ്പാത്തി ഉണ്ടാക്കിയെടുക്കുവാൻ ഒരു സൂത്രം ഉണ്ട്.
അതെന്താണെന്ന് ഈ വീഡിയോയിലൂടെ പറയുന്നു. വളരെ ഈസിയായി തന്നെ എല്ലാവർക്കും ചെയ്തെടുക്കുവാൻ സാധിക്കും. ഒരു പാത്രത്തിൽ ആവശ്യത്തിനുള്ള ഗോതമ്പ് പൊടി എടുക്കുക അതിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് കൊടുക്കണം. സാധാരണ മാവ് കുഴച്ചെടുക്കുന്ന രീതിയിൽ തന്നെ വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. എല്ലാവരും ചപ്പാത്തി ഉണ്ടാക്കുമെങ്കിലും ചിലർക്ക് ഉണ്ടാക്കിയത് സോഫ്റ്റ് ആകുന്നില്ല എന്ന് പരാതിയാണ് ഉണ്ടാവുക.
അതിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. മാവ് നന്നായി കുഴച്ചതിനു ശേഷം വെളിച്ചെണ്ണ രണ്ട് സ്പൂൺ അതിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്. എണ്ണ ഒഴിച്ച് മാവ് നന്നായി കുഴച്ചെടുത്തതിനു ശേഷം 5 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കണം. അതിനുശേഷം ഒരു ഇടിക്കട്ട അടുത്ത് മാവു നന്നായി ഇടിച്ചു കൊടുക്കുക. മാവ് അങ്ങോട്ടുമിങ്ങോട്ടും തിരിച്ചിട്ട് വേണം ഇടിക്കട്ട കൊണ്ട് ഇടിച്ചെടുക്കുവാൻ.
എത്രത്തോളം നമ്മൾ മാവെടിക്കുന്നുവോ അത്രത്തോളം സോഫ്റ്റ് ആയി വരും. കുറച്ചു സമയം അടച്ചു വെച്ചതിനുശേഷം സാധാരണ നമ്മൾ ചപ്പാത്തി ഉണ്ടാക്കുന്ന രീതിയിൽ തന്നെ ഉണ്ടാക്കിയെടുക്കുക. മാവ് നല്ല സോഫ്റ്റ് ആവുകയും ചപ്പാത്തി പഞ്ഞി പോലെ ഉണ്ടാവുകയും ചെയ്യുന്നു. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.