നമുക്ക് തന്നെ ഗ്രാഫ്റ്റിംഗ് ചെയ്യാം, ഈ ഒരു കാര്യം ചെയ്താൽ 100% വിജയിക്കും…

ഗ്രാഫ്റ്റിംഗ് ഉപയോഗിച്ച് നിരവധി പുതിയ സസ്യങ്ങൾ ഉണ്ടാക്കിയെടുക്കുവാൻ സാധിക്കും. ആർക്കുവേണമെങ്കിലും നിഷ്പ്രയാസം ചെയ്യാൻ കഴിയുന്ന ഒന്നാണ് ഗ്രാഫ്റ്റിംഗ്. സാധാരണക്കാർക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് അപ്പ്രോച്ച് ഗ്രാഫ്റ്റിംഗ് അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. ഒരു മാവ് എങ്ങനെ ഗ്രാഫ്റ്റ് ചെയ്ത് എടുക്കാം എന്ന് ഈ വീഡിയോയിലൂടെ വിശദമായി തന്നെ മനസ്സിലാക്കാം.

നമ്മൾ എടുക്കുന്നത് ഏത് മാവിൻറെ കമ്പാണോ അതിലെ മാങ്ങയാവും നമുക്ക് ലഭിക്കുക. അതിനെയാണ് സയോൺ എന്ന് പറയുന്നത്. ഒരുപാട് മൂപ്പില്ലാത്ത പച്ചപ്പുള്ള കമ്പാണ് ഇതിനുവേണ്ടി തിരഞ്ഞെടുക്കേണ്ടത്. നമ്മൾ ഏതിലാണോ ഗ്രാഫ്റ്റ് ചെയ്യുന്നത് അതിനെയാണ് റൂട്ട് സ്റ്റോക്ക് എന്ന് പറയുക. ഏതു മാവിൻറെ തൈ വേണമെങ്കിലും നമുക്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്.

നല്ല മൂർച്ചയുള്ള കത്തിയോ ബ്ലേഡോ ഇതിനായി ഉപയോഗിക്കാവുന്നതാണ്. റൂട്ട് സ്റ്റോക്കിന്റെ മീതെ മുകളിൽ നിന്ന് താഴേക്ക് ഒരു കട്ടിംഗ് വരുത്തേണ്ടതുണ്ട്. സയോണും കട്ട് ചെയ്തു അതിലേക്ക് യോജിപ്പിക്കുക. സയോണും റൂട്ട്സ്റ്റോക്കും നല്ലപോലെ കൂട്ടി കെട്ടേണ്ടതുണ്ട്. സയോണും റൂട്ട് സ്റ്റോക്കും നന്നായി കൂട്ടിക്കെട്ടണം യാതൊരു ഗ്യാപ്പും തന്നെ അവിടെ വരാൻ പാടുള്ളതല്ല.

നല്ലവണ്ണം എയർ ടൈറ്റ് ആയിരിക്കണം അല്ലെങ്കിൽ അതിനകത്തേക്ക് ഈർപ്പം കയറുവാൻ സാധ്യതയുണ്ട്. ഒരു കവർ ഉപയോഗിച്ച് ഇത് മൂടി വയ്ക്കണം. അത്യാവശ്യം നല്ല ചൂട് ലഭിച്ച എങ്കിൽ മാത്രമേ ഇവ തമ്മിൽ കൂടിച്ചേരുകയുള്ളൂ. സാധനം മേടിക്കുന്ന സാധാ പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് തന്നെ അത് മൂടി കൊടുക്കുക. ഒന്നോ രണ്ടോ മാസം കഴിയുമ്പോഴാണ് അതിൽ തളിരിലകൾ വന്നു തുടങ്ങുക. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.