എല്ലാ വീടുകളുടെയും ഏറ്റവും കൂടുതൽ വൃത്തി ആയിരിക്കേണ്ട ഭാഗമാണ് ബാത്റൂം. ബാത്റൂം എപ്പോഴും വൃത്തിയോടെ സുഗന്ധമായി വെക്കാൻ പല വഴികളും പ്രയോഗിക്കുന്നുണ്ടാകും. ഇന്നും വിപണിയിൽ ബാത്ത്റൂം വൃത്തിയാക്കുന്നതിനും സുഗന്ധപരിതമായി നിലനിർത്തുന്നതിനും നിരവധി ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നുണ്ട്. അവയെല്ലാം തന്നെ ഒരുപാട് പൈസ കൊടുത്തു വാങ്ങി ഉപയോഗിക്കുന്നവരും ഉണ്ടാകാം. എന്നാൽ ഇനി വെറുതെ അതെല്ലാം വാങ്ങി പൈസ കളയേണ്ട.
നാരങ്ങാ വെള്ളം ഉണ്ടാക്കിയതിനുശേഷം നാരങ്ങ പിഴിഞ്ഞ് അതിന്റെ തൊലി കളയുന്നതിനു മുൻപായി ഈ വീഡിയോ തീർച്ചയായും കണ്ടിരിക്കേണ്ടതാണ്. വീട്ടിലെ പണികൾ എളുപ്പം തീർക്കുന്നതിനുള്ള നിരവധി ടിപ്പുകൾ ഇതിലൂടെ പരിചയപ്പെടാം. ആദ്യത്തെ ടിപ്പ് നാരങ്ങ തൊലി ഒരു തുണിയിലേക്കിട്ട് നാരങ്ങ നന്നായി കെട്ടിവയ്ക്കുക. സാധാരണ തുണിക്ക് പകരം നെറ്റിന്റെ തുണിയാണെങ്കിൽ കൂടുതൽ ഉപകാരപ്രദമായിരിക്കും.
അതിനുശേഷം ബാത്റൂമിന്റെ ഫ്ലാഷ് ഉള്ള ഭാഗത്തിന്റെ ഉള്ളിലായി വച്ചു കൊടുക്കുക. അധികം എങ്ങോട്ടും പരന്നു പോകാതെ കൃത്യമായിട്ട് തന്നെ കെട്ടിവയ്ക്കേണ്ടതാണ്. ഇങ്ങനെ ചെയ്താൽ ബാത്റൂം എപ്പോഴും സുഗന്ധ പൂരിതമായി നിലനിർത്താം. ഇത് ഇട്ട അപ്പോൾ തന്നെ ഫ്ലഷ് ചെയ്താൽ പ്രത്യേകിച്ച് മാറ്റമൊന്നും കാണാൻ സാധിക്കില്ല.
നാരങ്ങാ തൊലി വെച്ചതിനുശേഷം ഒരു അരമണിക്കൂർ കഴിഞ്ഞ് ഉപയോഗിക്കുകയാണെങ്കിൽ ബാത്റൂമിൽ എപ്പോഴും നല്ല സുഗന്ധപൂരിതമായി വൃത്തിയോടെ നിലനിർത്താം. ഈ നാരങ്ങ രണ്ടുദിവസം കൂടുമ്പോഴോ അല്ലെങ്കിൽ മൂന്നുദിവസം കൂടുമ്പോഴും മാറ്റി പുതിയതൊന്നും വയ്ക്കേണ്ടതാണ്. ഇല്ലെങ്കിൽ വെള്ളത്തിൽ കിടന്ന് നാരങ്ങ ചീഞ്ഞ് പിന്നീട് ബുദ്ധിമുട്ടുണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരും അക്കാര്യം ശ്രദ്ധിക്കുക. ഇനി നാരങ്ങ തൊലി കളയാതെ ഇതുപോലെയുള്ള ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്തു നോക്കുക.